കടുത്തുരുത്തി അഗ്രോ സര്‍വീസ് സെന്റർ തനതുഫണ്ട് ഉപയോഗിച്ചു വാങ്ങിയ രണ്ടു ഞാറ് നടീല്‍ യന്ത്രങ്ങളുടെ ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.
കടുത്തുരുത്തി: അഗ്രോ സര്‍വീസ് സെന്റർ തനത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ രണ്ടു ഞാറ് നടീല്‍ യന്ത്രങ്ങളുടെ ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം കാര്‍ഷികമേഖലയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിക്ക് കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ഉണ്ടായിരുന്ന മൂന്ന് നടീല്‍ യന്ത്രങ്ങൾക്ക് പുറമേയാണ് പുതിയ യന്ത്രങ്ങള്‍ കൂടി ലഭ്യമാക്കുന്നത്. ഇതോടെ കടുത്തുരുത്തിയിലെ കാര്‍ഷിക മേഖലയിലെപ്രവര്ത്തനങ്ങള് കൂടുതല്‍ വേഗത്തിലും ലാഭകരമാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ആര്. സ്വപ്ന, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി ഓഫീസര്‍ രേഷ്മ ആര്. നായര്‍, കര്‍ഷക പ്രതിനിധികള്‍, അഗ്രോ സര്‍വീസ് സെന്റർ ഫെസിലിറ്റേറ്റര്‍ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News rice planting machines