ചമ്പക്കര മെട്രോ പില്ലർ 955ന് സമീപത്ത് ഇരുചക്ര വാഹനാപകടം നടന്ന സ്ഥലം മേയർ വി.കെ. മിനിമോൾ സന്ദർശിക്കുന്നു.
തൃപ്പൂണിത്തുറ: ഞായറാഴ്ച അർധരാത്രി ചമ്പക്കര മെട്രോ പില്ലർ 955ന് സമീപത്ത് ഇരുചക്ര വാഹനാപകടം നടന്ന സ്ഥലം മേയർ വി.കെ. മിനിമോൾ സന്ദർശിച്ചു. നിരന്തരമായി ഈ ഭാഗത്തുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇടപെടാമെന്നും അതിനായി അടിയന്തരമായി ട്രാഫിക് പൊലിസിന്റെയും കൊച്ചി മെട്രോ, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാമെന്നും മേയർ ഉറപ്പു നൽകി.
രണ്ടര വർഷത്തിനിടെ 10 പേരാണ് ഈ ഭാഗത്ത് വാഹനാപകടങ്ങളിൽ മരണപ്പെട്ടത്.
മേയറോടൊപ്പം കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാക്യത സുരേഷ് ബാബു, കൗൺസിലർമാരായ വി.പി. ചന്ദ്രൻ, സേവ്യർ പി. ആന്റണി എന്നിവരുമുണ്ടായിരുന്നു.
ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശി സോന എന്ന യുവതിയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന പുതിയകാവ് സ്വദേശി നവനീത് പരിക്കുകളോടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
Tags : NattuVishesham DistrictNews