x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ര്‍​ഷം ഒ​ളി​ച്ചോ​ടി; 29 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

വെബ് ഡെസ്ക്
Published: July 26, 2026 11:52 PM IST | Updated: July 26, 2026 11:52 PM IST

പ​മ്പാ​ന​ദി​യി​ല്‍ വെ​ള്ളം കു​റ​ഞ്ഞ നി​ല​യി​ല്‍.

പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യ​തി​നു പി​ന്നാ​ലെ ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ല്‍ 29 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്. സം​സ്ഥാ​ന​ത്ത് ഇ​ക്കാ​ല​യ​ള​വി​ല്‍ 37 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണു​ള്ള​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മ​ഴ​യി​ല്‍ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല ജി​ല്ല​ക​ളി​ലും വ​ന്‍ കു​റ​വു​ത​ന്നെ​യു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് മ​ഴ ഏ​റ്റ​വും കു​റ​വ്. 62 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ട്. വ​യ​നാ​ട്ടി​ല്‍ 61 ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് 15 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വു മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്നത്.

ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ 914 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 646.9 മി​ല്ലി​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​ക്കാ​ല​യ​ള​വി​ല്‍ 1230.8 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. 760.2 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ന​ദി​ക​ളി​ലും സം​ഭ​ര​ണി​ക​ളിലുംജ​ല​നി​ര​പ്പ് കു​റ​ഞ്ഞു

മ​ഴ കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ലെ ന​ദി​ക​ളി​ലും സം​ഭ​ര​ണി​ക​ളി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ഇ​രു​ക​ര​ക​ള്‍ മു​ട്ടി ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്ന ന​ദി​ക​ള്‍ ഇ​ക്കു​റി ശോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല, ക​ല്ല​ട ന​ദി​ക​ളി​ല്‍ വെ​ള്ളം വ​ള​രെ​വേ​ഗം കു​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​ര​ണി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ വൈ​ദ്യു​തോ​ത്പാ​ദ​നം കു​റ​ച്ചു. ഇ​തോ​ടെ പു​റ​ത്തേ​ക്കു​ള്ള ജ​ല​മൊ​ഴു​ക്ക് കു​റ​ച്ചു.

മ​ണി​യാ​ര്‍ സം​ഭ​ര​ണി പ​ണി​ക​ള്‍​ക്കാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യു​മാ​ണ്. ഇ​തു കാ​ര​ണം പി​ഐ​പി ക​നാ​ലി​ലും ഇ​ക്കു​റി വെ​ള്ളം എ​ത്തി​യി​ല്ല. ന​ദി​ക​ളി​ല്‍ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. ന​ദി​ക​ളോ​ടു ചേ​ര്‍​ന്ന ജ​ല​സ്രോ​ത​സു​ക​ളി​ല്‍ വെ​ള്ളം കു​റ​വാ​ണ്. പ​മ്പിം​ഗ്‌​ത​ന്നെ കാ​ര്യ​മാ​യി ന​ട​ക്കു​ന്നി​ല്ല.

ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് 30 ശ​ത​മാ​നം മാ​ത്ര​മാ​ണ്. സാ​ധാ​ര​ണ നി​ല​യി​ല്‍ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് 80 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് എ​ത്തേ​ണ്ട​താ​ണ്. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ​യും ഇ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

പ​ള്ളി​യോ​ട യാ​ത്ര​യുംബു​ദ്ധി​മു​ട്ടി​ല്‍

ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക്കാ​യി പ​മ്പാ​ന​ദി​യി​ല്‍ നീ​ര​ണി​ഞ്ഞ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ലാ​യി.ഒ​രാ​ഴ്ച മു​മ്പാ​ണ് വ​ള്ള​സ​ദ്യ​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി പ​മ്പാ​ന​ദി​യി​ലൂ​ടെ തു​ഴ​ഞ്ഞെ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ള്‍ ന​ദി​യി​ല്‍ പ​ല​യി​ട​ത്തും ഉ​റ​യ്ക്കു​ന്ന സ്ഥി​തി​യു​ണ്ട്.

ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ വ​ള്ള​സ​ദ്യ​ക​ളെ​യും തു​ട​ര്‍​ന്നു വ​രു​ന്ന ജ​ല​മേ​ള​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കും. ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തു​പോ​ലും പ​ള്ളി​യോ​ട​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്.ഇ​തി​നി​ടെ ന​ദി​യി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള യാ​ത്രാ ത​ട​സ​ങ്ങ​ളും നീ​ങ്ങി​യി​ട്ടി​ല്ല.കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്‍​പു​റ്റു​ക​ളും കോ​ഴ​ഞ്ചേ​രി പാ​ല​ത്തോ​ടു ചേ​ര്‍​ന്ന നി​ര്‍​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും സു​ഗ​മ​മാ​യ യാ​ത്ര​യെ ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Tags : NattuVishasham DistrictNews

Recent News

Corehub Up