x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത കു​ള​മാ​യി; ജ​നം ദു​രി​ത​ത്തി​ൽ


Published: June 1, 2026 05:30 AM IST | Updated: June 1, 2026 05:30 AM IST

തു​റ​വൂ​ർ: പു​തു​താ​യി പ​ണി​തീ​ർ​ത്ത ദേ​ശീ​യ​പാ​ത ആ​ദ്യ വേ​ന​ൽ​മ​ഴ​യി​ൽ ത​ന്നെ പൊ​ളി​ഞ്ഞുകു​ള​മാ​യി. അ​രൂ​ർ മു​ത​ൽ ചേ​ർ​ത്ത​ല വ​രെയു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡ് തോ​ടാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പു​തു​താ​യി നി​ർ​മിച്ചി​രി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡു​ക​ൾ ഏ​റെ​ക്കു​റെ പൊ​ട്ടി​പ്പൊളി​ഞ്ഞ അ​വ​സ്ഥ​യാ​ണ്.

അ​രൂ​ർ, ച​ന്തി​രൂ​ർ, എ​ര​മ​ല്ലൂ​ർ, കോ​ടംതു​രു​ത്ത് കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, പ​ത്മാ​ക്ഷി​ക്ക​വ​ല, പൊ​ന്നാംവെ​ളി, പ​ട്ട​ണ​ക്കാ​ട്, വ​യ​ലാ​ർ ക​വ​ല ചേ​ർ​ത്ത​ല ഭാ​ഗ​ഗ​ങ്ങ​ളി​ലാ​ണ് പു​തു​താ​യി നി​ർമിച്ചി​രി​ക്കു​ന്ന റോ​ഡ് പൊ​ളി​ഞ്ഞുകി​ട​ക്കു​ന്ന​ത്.

ഇ​തു​മൂ​ലം വ​ൻ ഗ​താ​ഗ​തത​ട​സ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ​ത്മാ​ക്ഷി​ക്ക​വ​ല​യി​ലെയും വ​യ​ലാ​ർ ക​വ​ല​യി​ലെയും റോ​ഡി​ലെ വ​ലി​യ ഗ​ർ​ത്ത​ത്തി​ൽ വെ​ള്ള​ക്കെ​ട്ടാ​ണ്. ഈ ​കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ട​ങ്ങ​ൾ നി​ത്യസം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ധു​നിക​രീ​തി​യി​ൽ ഗ്യാ​രന്‍റിയോ​ടു​കൂ​ടി പ​ണി​യു​ന്ന റോ​ഡെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പ​ണി​ത റോ​ഡി​നാ​ണ് ഈ ​അ​വ​സ്ഥ. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ആ​യി​ര​ക്ക​ണ​ക്കി​നുപേർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കെ​തി​രേ​യും റോ​ഡു​നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​ക്കെ​തി​രേ​യും ചെ​റു​വി​ര​ല​നക്കു​ന്നി​ല്ല. റോ​ഡു​ക​ളി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

Tags : nattu vishesham national road mudslide

Recent News

Corehub Up