ബൈപാസ് റോഡില്‍ കലുങ്കിന് മുന്പില് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയത് നീക്കി വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിച്ച നിലയില്‍.
ഇരിങ്ങാലക്കുട: ഠാണാ - കാട്ടൂര്‍ ബൈപാസ് റോഡില്‍ കലുങ്കിനു സമീപത്തെ മണ്ണ് നീക്കംചെയ്തതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം.
കലുങ്ക് മണ്ണിട്ടുമൂടിയ ഭാഗത്തെ മണ്ണ് സ്വകാര്യവ്യക്തിയെ കൊണ്ടു തന്നെ നീക്കംചെയ്യിച്ചാണ് നഗരസഭ പ്രശ്നം പരിഹരിച്ചത്. ഞവരിക്കുളം മാസ് ജംഗ്ഷനില്‍നിന്ന് ബൈപാസ് റോഡിലൂടെ പൂതംകുളം ജംഗ്ഷനിലേക്ക് പോകുന്ന ഭാഗത്ത് തെക്കുഭാഗത്താണ് കലുങ്കിലെ വെള്ളം ഒഴുകിപ്പോകുന്ന കവാടം സ്വകാര്യവ്യക്തി മണ്ണിട്ട് മൂടിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ സമീപപ്രദേശം കൂടുതല്‍ വെള്ളക്കെട്ടിലായി. ഇതോടെ മലിനജലം കെട്ടിനിന്ന് ദുര്ഗന്ധംവമിക്കുകയും കൊതുകുശല്യം രൂക്ഷമാകുകയുംചെയ്തു. ഈ റോഡില്‍
തെക്കുഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന രണ്ട് തട്ടുകടകളുടെ ഉള്ളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് കടകള്‍ അടച്ചു. സമീപത്തെ മറ്റ് കടകളും അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിഷയത്തില്‍ ഇടപെടുകയും പ്രതിഷേ ധിക്കുകയും നഗരസഭയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മൂന്ന് ദിവസത്തിനകം മണ്ണുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയും നോട്ടീസ് നല്‍കിയിരുന്നെങ്കിലും മണ്ണ് നീക്കംചെയ്തിരുന്നില്ല. പിന്നീട് നഗരസഭ ചെയര്‍മാനടക്കം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ജെസിബി ഉപയോഗിച്ച് സ്ലാബുകള്‍ പൊളിച്ചുനീക്കി സ്വകാര്യവ്യക്തി വെള്ളത്തിന്റെ നീരൊഴുക്ക് സുഗമമാക്കിയത്.
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.സി. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന്, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തി.
Tags : The pothole nattuvishesham local news