x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ഴ​ത്താ​ളം തു​ട​ങ്ങി; വ​ള്ളം​ക​ളി​ക്കു മു​ന്നേ വ​ള്ളം​ക​ളി കാ​ണാ​ൻ ആ​ർ​ട്ട് ഗാ​ല​റി​യി​ലേ​ക്ക് വ​രൂ

വെബ് ഡെസ്ക്
Published: August 19, 2026 11:32 PM IST | Updated: August 19, 2026 11:32 PM IST

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​നി​മി​ഷ​ങ്ങ​ളും കു​ട്ട​നാ​ടി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും പ​ക​ർ​ത്തി​യ 80 ല​ധി​കം മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളു​മാ​യി തു​ഴ​ത്താ​ളം 2026 ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. 72-ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് മു​ന്നോ​ടി​യാ​യി ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ്ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​ടി​ബി​ആ​ർ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, മോ​ഹ​ന​ൻ പ​ര​മേ​ശ്വ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ജി​ല്ലാ കോ​ട​തി​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ​യി​ലെ 12 മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ല​കാ​ല​ങ്ങ​ളി​ൽ പ​ക​ർ​ത്തി​യ വ​ള്ളം​ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ച​രി​ത്ര​ത്തി​ലെ അ​ന​ർ​ഘ നി​മി​ഷ​ങ്ങ​ളും മു​ൻ​കാ​ല​ങ്ങ​ളി​ൽ വ​ള്ളം​ക​ളി​ക്കെ​ത്തി​യ പ്ര​ശ​സ്‌​ത വ്യ​ക്തി​ക​ളു​ടെ ആ​വേ​ശ​വും കു​ട്ട​നാ​ട​ൻ ഗ്രാ​മ​ജീ​വി​ത​ത്തു​ടി​പ്പും ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​വു​മാ​യി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​ദ​ർ​ശ​നം മി​ക​ച്ച കാ​ഴ്ച്ചാ​നു​ഭ​വം പ​ക​രും. പ്ര​ദ​ർ​ശ​നം 22വ​രെ തു​ട​രും.
ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​എം. നൗ​ഫ​ൽ, സി. ​ജ്യോ​തി​മോ​ൾ, ന​ഗ​ര​സ​ഭാം​ഗം ബെ​ന്നി ജോ​സ​ഫ്, പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ളും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​മാ​യ സി. ​ബി​ജു, നി​ഖി​ൽ രാ​ജ്, സ​ജി​ത്ത് ബാ​ബു, പി.​ആ​ർ. സു​രേ​ഷ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ​സ്. സു​മേ​ഷ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗം സു​ഭാ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Art Gallery NattuVishasham DistrictNews

Recent News

Corehub Up