x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 3, 2026 06:12 AM IST | Updated: September 3, 2026 06:12 AM IST

മു​ക്കം - മാ​മ്പ​റ്റ റോ​ഡ് പൈ​പ്പ് മാ​റ്റാ​നാ​യി കു​ത്തി​പ്പൊ​ളി​ക്കു​ന്നു.

മു​ക്കം: മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്ത റോ​ഡ് വാ​ട്ട​ർ അ​ഥോ​റി​റ്റി കു​ത്തി​പൊ​ളി​ക്കു​ന്നു. മു​ക്കം - വെ​സ്റ്റ് മാ​മ്പ​റ്റ റോ​ഡി​ൽ ക​യ്യി​ട്ടാ​പൊ​യി​ലി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ റോ​ഡി​ന്‍റെ മ​ധ്യ ഭാ​ഗ​ത്ത് ടാ​ർ ചെ​യ്ത ഭാ​ഗം കു​ത്തി​പൊ​ളി​ച്ച് പൈ​പ്പ് ന​ന്നാ​ക്കു​ന്ന​ത്.

അ​ഞ്ച് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് റോ​ഡ് പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചി​രു​ന്ന​ത്. അ​ന്നു ത​ന്നെ നാ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ൾ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ ഇ​ത് കേ​ൾ​ക്കാ​തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​മ്പാ​യി ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തു​ക​യാ​യി​രു​ന്നു. റോ​ഡ് തു​ട​ങ്ങു​ന്ന പി​സി ജം​ഗ്‌​ഷ​നി​ലും കു​റ്റി​പ്പാ​ല​യു​ടെ​യും ക​യ്യി​ട്ടാ​പൊ​യി​ലി​ന്‍റെ​യും ഇ​ട​യി​ലാ​യു​ള്ള സ്ഥ​ല​ത്തും ടാ​റിം​ഗ് ന​ട​ത്താ​തെ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​ണ​ന്ന പേ​രി​ൽ ഒ​ഴി​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു.

മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പ​ല ത​വ​ണ പൊ​ട്ടു​ക​യും നി​ര​വ​ധി ത​വ​ണ റോ​ഡ് കു​ത്തി​പൊ​ളി​ച്ച് കു​ഴി എ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ​ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യി​ട്ടു​മു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി നി​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ്.  

Tags : Nattuvishesham Districtnews Deepikanews The road where

Recent News

Corehub Up