ചങ്ങനാശേരിയില്‍ നടന്ന അയ്യന്‍കാളിയുടെ 163-ാം ജയന്തി സമ്മേളനം അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.ആര്. രാജു ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഭൂപരിഷ്കരണം അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ സ്വാഗതം ചെയ്തു. എകെസിഎച്ച്എംഎസ് സംഘടിപ്പിച്ച അയ്യന്‍കാളിയുടെ 163-ാം ജയന്തി സമ്മേളനമാണ് ഭൂപരിഷ്കരണ നിയമം സംബന്ധിച്ച അഭിപ്രായം ഉന്നയിച്ചത്. വ്യവസായ പുരോഗതി നാടിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും എന്നാല്‍ ഭൂരഹിത ഭവനരഹിതരായവര്‍ക്ക് ഭൂമിയും വീടും കൃഷിസ്ഥലവും നല്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.ആര്. രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സി.ഡി. മോഹനന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ജെ. രാജന് ജന്മദിന സന്ദേശം നല്കി. മോഹനന് ഈട്ടിക്കല്‍, കെ.കെ. രാജു കുട്ടനാട്, ദിലീപ് ആപ്പിശ്ശേരി, സുരേഷ് പള്ളിയടി, ശശികുമാര്‍ വാരാപ്പുഴ, ഓമന ശശികുമാര്‍, രാജമ്മ മോഹനന്, കെ.കെ. ഷൈലജ, ഗായത്രി മനോജ്, ബാബു കുമരകം, ഗോപി ആര്‍പ്പൂക്കര, തങ്കമ്മ രാജന്, ശാന്തമ്മ രവി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews welcome