x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ക​നാ​ലി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു


Published: August 9, 2026 04:33 AM IST | Updated: August 9, 2026 04:33 AM IST

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ക​നാ​ലി​ന്‍റെ ഷ​ട്ട​ർ ത​മി​ഴ്നാ​ട് തു​റ​ന്നു.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് തേ​നി ജി​ല്ല​യി​ലെ ജ​ല​സേ​ച​ന​ത്തി​നും മ​ധു​ര കോ​ർ​പ​റേ​ഷ​നി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു​മാ​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു​ള്ള വെ​ള്ളം ഇ​ന്ന​ലെ തു​റ​ന്നു​വി​ട്ട​ത്.

കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് സെ​ക്ക​ൻ​ഡി​ൽ 200 ഘ​ന​യ​ടി​യും ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന് സെ​ക്ക​ൻ​ഡി​ൽ 150 ഘ​ന​യ​ടി എ​ന്ന നി​ല​യി​ൽ 350 ഘ​ന​യ​ടി വെ​ള്ള​മാ​ണ് തു​റ​ന്നു വി​ട്ടി​രി​ക്കു​ന്ന​ത്.


തേ​നി ജി​ല്ല​യി​ലെ ക​മ്പം താ​ഴ്‌​വ​ര​യി​ലെ 14,707 ഏ​ക്ക​ർ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ ഒ​ന്നാം കൃ​ഷി​ക്കാ​ണ് വെ​ള്ളം ല​ഭ്യ​മാ​കു​ക. സാ​ധാ​ര​ണ ജൂ​ണ്‍ ആ​ദ്യ​വാ​രം ഒ​ന്നാം കൃ​ഷി​ക്കാ​യി വെ​ള്ളം കൊ​ണ്ടു​പോ​കേ​ണ്ട​താ​ണ്.

എ​ന്നാ​ൽ, കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്ന​തി​നാ​ൽ ര​ണ്ട് മാ​സം വൈ​കി​യാ​ണ് കൃ​ഷി​ക്കാ​യി ത​മി​ഴ്നാ​ട് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത്.പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കു​ശേ​ഷം തേ​ക്ക​ടി ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മു​ള്ള ഷ​ട്ട​ർ, തേ​നി ക​ള​ക്‌​ട​ർ ആ​ർ. വൈ​തി​നാ​ഥ​നാ​ണ് തു​ന്ന​ത്. തേ​നി എം​പി ത​ങ്ക​ത​മി​ഴ് സെ​ൽ​വ​ൻ, എം​എ​ൽ​എ​മാ​രാ​യ എ. ​മ​ഹാ​രാ​ജ​ൻ, പി​എ​ൽ​എ ജ​ഗ​ന്നാ​ഥ മി​ശ്ര, ശ​ബ​രി ഐ​ങ്ക​ര​ൻ, ത​മി​ഴ്നാ​ട് റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 122.30 അ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലു​ള്ള​ത്.

Tags :

Recent News

Corehub Up