പുലകൽകോണത്ത് നവഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത ശേഷം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ കുട്ടികള്‍ക്ക് ഫുട്ബോള്‍ കൈമാറുന്നു.
നെയ്യാറ്റിന്‍കര : പുലകൽകോണത്ത് നവഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിലയ്ക്ക് വാങ്ങിയ 40 സെന്റ് ഭൂമിയിൽ നിർമിച്ച പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന കർമം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിർവഹിച്ചു. നാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന ഇത്തരം കൂട്ടായ്മകൾ ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സി.കെ ഹരീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews inaugurated