പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: ശമ്പളം ലഭിക്കാത്ത സാഹചര്യം കേവലം ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക പ്രശ്നമായി മാത്രം കാണാനാവില്ലായെന്നും നിരവധി ജീവനക്കാരുടെയും കുടുംബങ്ങളുടെയും ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഗുരുതരമായ സാമൂഹിക പ്രശ്നമാണെന്നും കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡി (കെഎഎല്‍) ലെ തൊഴിലാളികള്‍ പറഞ്ഞു.
ഒരു വര്‍ഷമായി കിട്ടാനുള്ള ശമ്പള കുടിശിക ലഭിക്കണമെന്നതടക്കം വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ആരംഭിച്ച സമരം ഇന്ന് അഞ്ചാം ദിവസത്തേയ്ക്കു കടക്കുകയാണ്. ഇതുവരെയും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നോ എംഡി നേരിട്ടോ സമരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളോട് അനുകൂല സമീപനം കൈക്കൊണ്ടിട്ടില്ല. കെഎഎല്ലിന്റെ നിലവിലെ പ്രധാന ബാധ്യതകൾ 2026 ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം ആകെ 14.05 കോടി രൂപയാണ്.
ശമ്പളത്തിലേതു കൂടാതെ പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി എന്നിവയിലെ ബാധ്യതയെല്ലാം ഈ കണക്കില്‍ ഉള്‍പ്പെടുന്നുണ്ട്. മറ്റ് അനുബന്ധ ബാധ്യതകൾ, പലിശ, നിയമപരമായ ചെലവുകൾ എന്നിവ കൂടി പരിഗണിക്കുമ്പോൾ കെഎഎല്ലിന്റെ ആകെ അടിയന്തര ബാധ്യത ഏകദേശം 15 കോടി രൂപയെന്നാണ് കണക്കാക്കപ്പെടുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
Tags :