മണ്ണംപേട്ട: നിയന്ത്രണംവിട്ട പാൽവണ്ടി വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. മണ്ണംപേട്ട ഷാപ്പുംപടിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
കല്ലറയ്ക്കൽ തോമസിന്റെ മതിലാണ് തകർന്നത്. ആമ്പല്ലൂർ ഭാഗത്തുനിന്ന് വരന്തരപ്പിള്ളി ഭാഗത്തേക്കുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.
വീതികുറവും വളവുമുള്ള ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് അശാസ്ത്രീയമായി നിർമിച്ച കലുങ്കിൽ ഇടിച്ചാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് സൈഡ് കൊടുത്തുപോകാൻ കഴിയാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കലുങ്ക് വീതികൂട്ടി നിർമിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊതുമരാമത്ത് അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല.
Tags : Nattuvishesham Local News vehicle crashed wall of the house