x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ത്ത​ൻ​കോ​ട് കെ​എ​സ്‌​ആ​ർ​ടിസി ബ​സ് സ്‌​റ്റേ​ഷ​നി​ൽ വീ​ണ്ടും മോ​ഷ​ണം

വെബ് ഡെസ്ക്
Published: July 23, 2026 02:21 AM IST | Updated: July 23, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം : കെ​എ​സ്ആ​ർ ടി ​സി യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്നും 13,000 രൂ​പ ക​വ​ർ​ന്നു. കൊ​യ്ത്തൂ​ർ​ക്കോ​ണം സ്വ​ദേ​ശി ഷാ​നി​ഫ​യു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന പ​ണം ആ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന് ഭ​ർ​ത്താ​വി​നൊ​പ്പം ബ​സി​ൽ ക​യ​റി​യി​രു​ന്ന​പ്പോ​ഴാ​ണ് പ​ണം പോ​യ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. വ​ള​രെ നേ​രം ബ​സ് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​സ് സ്‌​റ്റേ​ഷ​നി​ൽ  കാ​ത്തു​നി​ന്ന ഷാ​നി​ഫ ബ​സി​ൽ ക​യ​റി സീ​റ്റി​ലി​രു​ന്ന ശേ​ഷ​മാ​ണ് ബാ​ഗ് തു​റ​ന്ന​തു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. 

കു​ടും​ബ​ശ്രീ​യി​ൽ ലോ​ൺ അ​ട​യ്ക്കാ​നാ​യി ക​രു​തി​വ​ച്ച പ​ണം ബാ​ഗി​നു​ള്ളി​ലെ പ​ഴ്‌​സി​നു​ള്ളി​ൽ ചെ​റി​യ അ​റ​യി​ൽ ഭ​ദ്ര​മാ​യി വ​ച്ചി​രു​ന്നു.

ബ​സ് സ്‌​റ്റേ​ഷ​നി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ട​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മോ​ഷ​ണം ആ​ണി​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച  ശാ​ന്തി​ഗി​രി സ്വ​ദേ​ശി അം​ബി​ക​യു​ടെ 10 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ബ​സ് ക​യ​റി പോ​ത്ത​ൻ​കോ​ട് സ്‌​റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ആ​യി​രു​ന്നു ക​വ​ർ​ച്ച.  സ​മാ​ന​മാ​യാ​ണ് ഇ​രു മോ​ഷ​ണ​ങ്ങ​ളും ന​ട​ന്ന​തെ​ന്നും ര​ണ്ട് കേ​സു​ക​ൾ​ക്കു പി​ന്നി​ലും ഒ​രേ സം​ഘ​മാ​യി​രി​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ബ​സ് സ്‌​റ്റേ​ഷ​നി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ര​ണ്ട് കേ​സു​ക​ളി​ലും മോ​ഷ്‌​ടാ​വി​ന്‍റെ ദൃ​ശ്യം ല​ഭി​ച്ചി​ല്ല.

തി​ര​ക്കേ​റി​യ ബ​സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കു​റ​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​ല​പ്രാ​വ​ശ്യം പ​രാ​തി പ​റ​ഞ്ഞു എ​ങ്കി​ലും ട്രാ​ഫി​ക് നി​യ​ന്ത്രി​യ്ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രെ നി​യ​മി​യ്ക്കു​ന്നി​ല്ല എ​ന്നും അ​തു​കൊ​ണ്ടാ​ണ് മോ​ഷ്ടാ​ക്ക​ൾ ബ​സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ല​ക്ഷ്യ​മാ​ക്കി ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

 

Tags : Theft NattuVishasham DistrictNews

Recent News

Corehub Up