ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവത ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ.
വടകര: ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവത ക്ഷേത്രത്തില്‍ പട്ടാപ്പകല്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ശനിയാഴ്ച വൈകുന്നേരമാണ് മോഷണം നടന്നത്.
സന്ധ്യക്ക് വിളക്ക് വയ്ക്കാന്‍ എത്തിയ ആളാണ് ഭണ്ഡാരം തകര്‍ന്നത് കാണുന്നത്. ഇതിനു പിന്നാലെ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്കി. ക്ഷേത്രത്തിനു മുന്‍ഭാഗത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയിലാണ്.
നല്ലൊരു തുക ഭണ്ഡാരത്തിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വൈകുന്നേരം നാലരക്കെത്തിയ മോഷ്ടാവ് കളവ് നടത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Tags : Local News Nattuvishesham Kozhikode