x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​രി​യ​മ്പാ​റ അ​ങ്ക​ണ​വാ​ടി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം


Published: June 1, 2026 05:53 AM IST | Updated: June 1, 2026 05:53 AM IST

കോ​ടി​ക്കു​ളം: ചെ​രി​യ​മ്പാ​റ അ​ങ്ക​ണ​വാ​ടി​ക്കാ​യി പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടും മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ട​കക്കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ച്ച് പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഭാ​രി​ച്ച വാ​ട​ക ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​രി​യ​മ്പാ​റ​യി​ല്‍ അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്.​

തു​ട​ര്‍​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷം രൂ​പ മു​ട​ക്കി അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ല്‍ പി​ഡ​ബ്ല്യു​ഡി റോ​ഡി​നോ​ടു ചേ​ര്‍​ന്ന് നി​ര്‍​മി​ച്ചി​ട്ടു​ള്ള അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് ചു​റ്റു​മ​തി​ല്‍ പോ​ലും നി​ര്‍​മി​ക്കാ​തെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യാ​യി​ര​ന്നു.

പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ല്‍നി​ന്നു ചു​റ്റു​മ​തി​ലും റീ​ട്ടെ​യി​നിം​ഗ് ഭി​ത്തി​യും നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഏ​ഴു​ ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ര്‍​മാ​ണം മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.​ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ല്‍ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം വാ​ട​കക്കെ​ട്ടി​ട​ത്തി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ങ്ക​ണ​വാ​ടി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

അ​തേസ​മ​യം പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്‌ഷ​നു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട വൈ​ദ്യു​തി, ജ​ല​വി​ഭ​വ​ വ​കു​പ്പു​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കാ​ല​താ​മ​സം കൂ​ടാ​തെ വൈ​ദ്യു​തി, കു​ടി​വെ​ള്ള ക​ണ​ക്‌ഷ​നു​ക​ള്‍ ല​ഭ്യ​മാ​ക്കി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഉ​ട​ന്‍ ത​ന്നെ അ​ങ്ക​ണ​വാ​ടി മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും വാ​ര്‍​ഡ് അം​ഗം ടോ​മി ജേ​ക്ക​ബ് പ​റ​ഞ്ഞു.

Tags : nattu vishesham strong demand Cheriyampara Anganwadi

Recent News

Corehub Up