x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ്യാ​ടി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റു; മു​ഖ്യ​പ്ര​തി ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്ക്
Published: August 10, 2026 10:35 AM IST | Updated: August 10, 2026 10:35 AM IST

ആക്രമണത്തിൽ പരിക്കേറ്റവർ

കോ​ഴി​ക്കോ​ട്: കുറ്റ്യാടി നി​ട്ടൂ​രി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റു. നി​ട്ടൂ​ർ മോ​ട്ട​ന്ത​റ സ്വ​ദേ​ശി​ക​ളാ​യ ഷോ​ജി​ൻ, ബ​ബി​ൻ, അ​ശ്വി​ൻ എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് നി​ട്ടൂ​ർ മോ​ട്ട​ന്ത​റ ഭാ​ഗ​ത്ത് അ​ക്ര​മ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ത​ങ്ങ​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷോ​ജി​ൻ, ബ​ബി​ൻ എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ മ​റ്റൊ​രു യു​വാ​വാ​യ അ​ശ്വി​ൻ തൊ​ട്ടി​ൽ​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മി സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ നാ​ദാ​പു​രം ചേ​ല​ക്കാ​ട് സ്വ​ദേ​ശി മ​ല​യി​ൽ ശ്രീ​ജി​ത്തി​നെ കു​റ്റ്യാ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : youth attacked Kuttiady Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up