ചാലാശേരി പള്ളിയില്‍ തിരുനാള്‍
ചാലാശേരി: സപ്തതിനിറവിലായ ചാലാശേരി പള്ളിയില്‍ വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഒന്‍പതു മുതല്‍ 11 വരെ നടക്കും. ഒന്‍പതിന് വൈകുന്നേരം 5.15ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുര്‍ബാന, സന്ദേശം, സപ്തതി തിരിതെളിക്കല് -മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട്, 6.15ന് നൊവേന, ലദീഞ്ഞ്, 6.30ന് അമ്പുകള്‍ വീടുകളിലേക്ക്.
പത്തിന് രാവിലെ 6.15ന് കരുണക്കൊന്ത, 6.30ന് വിശുദ്ധ കുര്‍ബാന, 3.34ന് വീടുകളില്‍നിന്നും അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക്, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം -റവ. ഡോ. ആന്റണി പുത്തന്‍കുളം, ആറിന് പ്രദക്ഷിണം, ഏഴിന് തിരിപ്രദക്ഷിണം പള്ളിയിലേക്ക്.
11ന് രാവിലെ 6.45ന് കരുണക്കൊന്ത, ഏഴിന് വിശുദ്ധ കുര്‍ബാന, 4.30ന് തിരുനാള്‍ കുര്‍ബാന-ഫാ. പ്രിന്‍സി പരത്തിനാല്‍, സന്ദേശം-റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, ആറിന് പ്രദക്ഷിണം, എട്ടിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-റവ. ഡോ. സെബാസ്റ്റ്യന്‍ ആരോരിച്ചാലില്.
12ന് മരിച്ചവരുടെ ഓര്‍മദിനം, രാവിലെ ആറിന് കരുണക്കൊന്ത, 6.15ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. നിക്കോളാസ് മൂലശേരില്‍ അറിയിച്ചു.
വിശ്വദീപ്തി ആശ്രമ ദേവാലയത്തില്‍
അടിമാലി: വിശ്വദീപ്തി ആശ്രമ ദേവാലയത്തില്‍ ചാവറ പിതാവിന്റെ തിരുനാള്‍ ഇന്നു മുതല്‍ മൂന്നു വരെ നടക്കും. ഇന്നും നാളെയും വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, നൊവേന.
മൂന്നിന് വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന -ഫാ. ഫിനില്‍ ഏഴാറത്ത്, സന്ദേശം -മോണ്‍ പയസ് മലേക്കണ്ടത്തില്‍, ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീര്‍വാദം -ഫാ. മാത്യു മഞ്ഞക്കുന്നേല്‍, തുടര്‍ന്ന് ചാവറ സ്മൃതി കലാസന്ധ്യ എന്നിവയാണ് പരിപാടികളെന്ന് സുപ്പീരിയര്‍ ഫാ. ഷിന്റോ കോലത്തുംപടവില് അറിയിച്ചു.
കട്ടപ്പന ടൗൺ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ
കട്ടപ്പന: ടൗണ്‍ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക തിരുനാൾ മൂന്ന്, നാല് തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ഷിജു വട്ടംപുറത്ത് അറിയിച്ചു.
മൂന്നിന് വൈകുന്നേരം നാലിന് വാദ്യമേളങ്ങൾ, അഞ്ചിനു കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, 5.30ന് തിരുനാൾ പാട്ടുകുർബാന, ഏഴിന് പ്രദക്ഷിണം. നാലിനു രാവിലെ 10ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ഒന്നിന് സ്നേഹവിരുന്ന്.
ആദ്യവെള്ളിയാഴ്ച കണ്വൻഷൻ
വെള്ളത്തൂവൽ: സെന്റ് ജോർജ് പള്ളിയിൽ ആദ്യവെള്ളിയാഴ്ച കണ്‍വൻഷനും പുതുവർഷ സൗഖ്യ ശുശ്രൂഷയും നാളെ നടക്കും. രാവിലെ ഒൻപതിന് ജപമാല, 9.30 ന് പ്രൈയ്സ് ആൻഡ് വർഷിപ്പ്, 10ന് ദൈവവചന പ്രഘോഷണം, കുന്പസാരം, 11.30ന് ദിവ്യകാരുണ്യ ആരാധന, നിയോഗ സമർപ്പണം, സൗഖ്യപ്രാർത്ഥന, 12.15 ന്
വിശുദ്ധ ഗീവർഗീസിന്റെ നൊവേന, ഒന്നിന് ആഘോഷമായ പാട്ടുകുർബാന, സാക്ഷ്യങ്ങൾ, രണ്ടിന് നേർച്ചക്കഞ്ഞി വിതരണം. വചനശുശ്രൂഷകൾക്ക് ബ്രദർ തങ്കച്ചൻ ഇരിങ്ങാലക്കുട നേതൃത്വം നൽകുമെന്ന് വികാരി ഫാ. ജോർജ് കരിവേലിക്കൽ അറിയിച്ചു.
Tags : thirunal nattuvishasham local news