തോട്ടുമുക്കം മാതൃവേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം ഫാ. ബെന്നി കാരക്കാട്ട് നിർവഹിക്കുന്നു.
തോട്ടുമുക്കം: തോട്ടുമുക്കം മാതൃവേദിയുടെ നേതൃത്വത്തിൽ യുട്യൂബ് ചാനൽ ആരംഭിച്ചു. അമ്മമാരുടെ കഴിവുകളെ വളർത്തിയെടുക്കുക, നവമാധ്യമങ്ങളുടെ ഉപയോഗം അമ്മമാരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ ഡയറക്ടർ ഫാ. പ്രിൻസ് പന്നിക്കോട്ട്, ഡീക്കൻ മെൽബിൻ ഒറ്റപ്ലാക്കൽ ഒഎസ്എഫ്എസ്, മേഖലാ ആനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ സിഎംസി, മേഖലാ പ്രസിഡന്റ് ബിന്ദു ആന്റോ ഉണ്ണിക്കുന്നേൽ, മേഖലാ സെക്രട്ടറി റോസിലി കോയിക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.
Tags : Nattuvishesham Local News Thottumukkam