x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​ക്ക​ലാ​റി​ന് കാ​വ​ലാ​യി മു​ന്നൂ​റ് ക​ണ്ട​ല്‍​ച്ചെ​ടി​ക​ള്‍

വെബ് ഡെസ്ക്
Published: July 27, 2026 01:14 AM IST | Updated: July 27, 2026 01:14 AM IST

ഷം​ല നൗ​ഷാ​ദ് ക​ണ്ട​ല്‍ തൈ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​മു​ക്കു​വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യാ​ന്ത​ര ക​ണ്ട​ല്‍ ദി​ന​ത്തോ​ടാ​നു​ബ​ന്ധി​ച്ച് പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ക​ണ്ട​ല്‍ തൈ​ക​ള്‍ ന​ട്ടു.
പ​രി​സ്ഥി​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്തു​ന്ന​തി​നും ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലും ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ച​ന്ത​ക​ട​വ് മു​ത​ല്‍ ക​ന്നേ​റ്റി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് മു​ന്നൂ​റ് ക​ണ്ട​ല്‍ തൈ​ക​ളാ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട്ടു​പി​ടി​പ്പി​ച്ച​ത്.പ​രി​പാ​ടി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ സു​മ​ന്‍​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​നാ​യി.

 താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.
പ​ള്ളി​ക്ക​ലാ​ര്‍ സം​ര​ക്ഷ​ണ​സ​മി​തി സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​ക്കു​ട്ട​ന്‍ ക​ണ്ട​ല്‍​ദി​ന സ​ന്ദേ​ശം ന​ല്‍​കി.സം​സ്ഥാ​ന പാ​ഠ​പു​സ്ത​ക സ​മി​തി അം​ഗം സു​ധീ​ര്‍ ഗു​രു​കു​ലം ക​ണ്ട​ലു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​നി​ല്‍ കി​ഴ​ക്ക​ട​ത്ത്, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ. ​സാ​ദി​ഖ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് മം​ഗ​ല​ശേ​രി​ല്‍, സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി വി.​ആ​ര്‍.ഹ​രി​കൃ​ഷ്ണ​ന്‍, ഭാ​ര​വാ​ഹി​ക​ളാ​യ എ​ച്ച്. ശ​ബ​രീ​നാ​ഥ്, അ​ല​ന്‍ എ​സ്. പൂ​മു​റ്റം, സി. ​ദി​നേ​ശ്, ബി​ന്ദു വേ​ണു​ഗോ​പാ​ല്‍, ന​മ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : NattuVishasham DistrictNews

Recent News

Corehub Up