x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ലാ​പ്പ​ള്ളി അ​പ​ക​ടം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 11:30 PM IST | Updated: July 19, 2026 11:30 PM IST

തു​ലാ​പ്പ​ള്ളി ആ​ല​പ്പാ​ട്ട് ക​വ​ല​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ ഫ​യ​ർ ഫോ​ഴ്സ് വാ​ഹ​നം ക്രെയി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ന്നു.

ക​ണ​മ​ല: തു​ലാ​പ്പ​ള്ളി ആ​ല​പ്പാ​ട്ട് ക​വ​ല​യി​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ഡ്യൂ​ട്ടി​ക്കാ​യി പോ​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് തു​ലാ​പ്പ​ള്ളി - പ​മ്പ റൂ​ട്ടി​ൽ താ​ത്കാ​ലി​ക​മാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ളും പ്രാ​ദേ​ശി​ക​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ടെന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും (എം​വി​ഡി) ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഭാ​ഗ​വും ഒ​ന്നി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന​തി​നാ​ൽ താ​ത്കാ​ലി​ക​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ശ​ബ​രി​മ​ല മാ​സ​പൂ​ജ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​രു​മേ​ലി ക​ണ​മ​ല വ​ഴി തു​ലാ​പ്പ​ള്ളി​യി​ലൂ​ടെ നി​ല​യ്ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ ഈ ​റൂ​ട്ടി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട സാ​ധ്യ​ത കൂ​ടി​യ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​മു​ണ്ടാ​യ ആ​ല​പ്പാ​ട്ട് ക​വ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ങ്ങ​ളും വ​ള​വു​ക​ളും ഉ​ള്ള​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത പ​രി​മി​ത​പ്പെ​ടു​ത്താ​നും കൃ​ത്യ​മാ​യ ലെ​യി​ൻ പാ​ലി​ക്കാ​നും പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ തു​ലാ​പ്പ​ള്ളി റൂ​ട്ടി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​തം പൂ​ർ​ണ​തോ​തി​ൽ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്ന​ലെ​യോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

അ​പ​ക​ട കാ​ര​ണം ബ്രേ​ക്ക്‌ ത​ക​രാ​ർ

തു​ലാ​പ്പ​ള്ളി ആ​ല​പ്പാ​ട്ട് ക​വ​ല​യി​ൽ ഫ​യ​ർ ഫോ​ഴ്സ് വാ​ഹ​നം മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ക്കാ​നി​ട​യാ​യ​ത് സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. ഫ​യ​ർ ഫോ​ഴ്സ് വാ​ഹ​നം ബ്രേ​ക്ക്‌ ത​ക​രാ​ർ മൂ​ല​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ര​മേ​റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഇ​ടു​ങ്ങി​യ സ​മാ​ന്ത​ര പാ​ത വ​ഴി​യു​ള്ള കു​ത്തി​റ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ വാ​ഹ​നം വ​ന്ന​ത്.

ഫ​സ്റ്റ് ഗി​യ​ർ ഉ​പ​യോ​ഗി​ച്ച് ഇ​റ​ക്കം സ​ഞ്ച​രി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​ര​മേ​റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​തി​വേ​ഗം ഈ ​ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്രി​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ നി​ന്ന് വ​ന്ന വാ​ഹ​നം പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് ബ്രേ​ക്ക്‌ ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​നം സം​ബ​ന്ധി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കൂ​ടു​ത​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പ്ലാ​പ്പ​ള്ളി - പ​മ്പ പാ​ത​യി​ൽ മ​രം വീ​ണ​ത് മു​റി​ച്ചു മാ​റ്റാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up