x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ ക​ന്പോസ്റ്റ് സം​വി​ധാ​ന​വു​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ


Published: June 21, 2026 06:19 AM IST | Updated: June 21, 2026 06:19 AM IST

തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ ക​മ്പോ​സ്റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍.

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ ക​മ്പോ​സ്റ്റ് സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു ത്. ​കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 71.60 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ‌12 ഇ​ട​ങ്ങ​ളി​ലാ​ണ് ക​മ്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. വാ​യു നി​ര്‍​ഗ​മ​ന​ത്തി​ന്‍റെ​യും സൂ​ക്ഷ​മ​ജീ​വി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മൃ​ഗ​ങ്ങ​ളു​ടെ ജ​ഡം വ​രെ ദ്ര​വി​പ്പി​ച്ച് വ​ള​മാ​ക്കാ​നും ഉ​ത​കു​ന്ന ക​മ്പോ​സ്റ്റിം​ഗ് രീ​തി​യാ​ണ് തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​രം, ദു​ര്‍​ഗ​ന്ധ​ര​ഹി​തം, ജൈ​വാ​വ​ശി​ഷ്ടം മി​ക​ച്ച വ​ള​മാ​ക്ക​ല്‍, കു​റ​ഞ്ഞ സ്ഥ​ല വി​നി​യോ​ഗം, ചെ​ല​വു കു​റ​ഞ്ഞ മാ​ര്‍​ഗം, രോ​ഗ​കീ​ട​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നി​ല്ല, ഈ​ച്ച​ശ​ല്യം ഉ​ണ്ടാ​കു​ന്നി​ല്ല തു​ട​ങ്ങി​യ​വ തു​മ്പൂ​ര്‍​മു​ഴി മോ​ഡ​ല്‍ ക​മ്പോ​സ്റ്റിം​ഗി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ജി​ല്ലാ ജ​യി​ല്‍, ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ത് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​പ​രി​സ​ര​ത്തെ യൂ​ണി​റ്റി​ല്‍ നാ​ലും മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും ബി​ന്നു​ക​ളാ​ണു​ള്ള​ത്. യൂ​ണി​റ്റി​ല്‍ 90 ദി​വ​സ​ത്തി​ന​കം മാ​ലി​ന്യം മി​ക​ച്ച വ​ള​മാ​യി മാ​റും. ക​ബോ​സ്റ്റ് സം​വി​ധാ​നം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up