x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദസ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റി​ന് ഓ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ചു


Published: October 29, 2025 04:14 AM IST | Updated: October 29, 2025 04:14 AM IST


ഏ​റ്റു​മാ​നൂ​ർ: മ​ഹാ​രാ‌​ഷ്‌​ട്ര സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്തു​കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീ​പി​ടി​ച്ചു.മൂ​ന്നാ​റി​ൽ​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​കു​മ്പോ​ൾ ഏ​റ്റു​മാ​നൂ​ർ-​നീ​ണ്ടൂ​ർ റോ​ഡി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പം വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് യാ​ത്ര​ക്കാ​ർ ക​ണ്ട​ത്. ഡ്രൈ​വ​ർ ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി.


ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സും ഹൈ​വേ പോ​ലീ​സും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. പോ​ലീ​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി.


ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ്ഥ​ല​ത്തെ​ത്തി യാ​ത്ര​ക്കാ​രെ കാ​ണു​ക​യും അ​വ​ർ​ക്ക് ഓ​ഫീ​സി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​കു​ക​യും ചെ​യ്തു.ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​യ 10 പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ലു ദി​വ​സ​മാ​യി സം​ഘം കേ​ര​ള​ത്തി​ലെ വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Tags : tourist bus nattuvishesham local

Recent News

Corehub Up