x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് ക​ക്കു​ടു​മ​ൺ


Published: June 6, 2026 11:41 PM IST | Updated: June 6, 2026 11:41 PM IST

റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തേ​ക്ക​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​കൃ​തിമ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി ടൂ​റി​സം പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആവ​ശ്യം. പ​രി​സ്ഥി​തി​ ദി​ന​ത്തി​ൽ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ​യെ പ​ങ്കെ​ടു​പ്പി​ച്ച് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽകു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​കൃ​തി​യാ​ത്ര പു​തി​യ വ​ഴി​ത്തി​രി​വാ​യി​.

തേ​ക്ക​ടി​യോ​ട് സാ​ദൃ​ശ്യം തോ​ന്നു​ന്ന ക​ക്കു​ടു​മ​ണ്ണി​ന്‍റെ കാ​ന​നഭം​ഗി​യി​ൽ ഇ​ട​വ​പ്പാ​തികൂ​ടി വി​സ്മ​യം തീ​ർ​ത്ത​തോ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ന്ന​ത്. പ്ര​കൃ​തിസൗ​ന്ദ​ര്യം നു​ക​രാ​ൻ ദൂ​രസ്ഥ​ല​ങ്ങ​ളി​ലേ​ക്ക യാ​ത്രപോകു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ വിനോദസഞ്ചാരി​ക​ളു​ടെ ക​ണ്ണുത​ട്ടാ​തെ ഇ​ത്ര​യും കാ​ലം പ്ര​കൃ​തി ഒ​ളി​പ്പി​ച്ചുവ​ച്ച കു​ക്കു​ട​മ​ണ്ണി​ന്‍റെ ദൃ​ശ്യഭം​ഗി ലോ​ക​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ട്ടാ​ൻ ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​ തീ​രു​മാ​നം .


കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം


ക​ക്കു​ടു​മ​ൺ തേ​ക്ക​ടി റോ​ഡ്, പെ​രു​ന്തേ​ന​രു​വി, പ​ന്നം​കു​ട​ന്ത​യ​രു​വി, ക​ട്ടി​ക്ക​ൽ അ​രു​വി തു​ട​ങ്ങിയ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ൾ കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗ​വി ട്രി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ക​ക്കു​ടു​മ​ൺ ക​രി​കു​ളം മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്താറു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ് പ​റ​ഞ്ഞു.

കു​ടും​ബ​വു​മൊ​ത്ത് ക​രി​കു​ളം ക​ക്കു​ടു​മ​ൺ റോ​ഡി​ലൂ​ടെ വ​ന​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​രു മ​ഴ​ക്കാ​ല ഡ്രൈ​വിം​ഗ് സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കും. മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന നി​ര​വ​ധി അ​രു​വി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മ​ട​ക്ക​മു​ള്ള കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​കൃ​തി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് ക​ക്കു​ടു​മ​ൺ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന​ത്. ക​ക്കു​ടു​മ​ൺ വെ​ള്ള​ച്ചാ​ട്ടം, അ​പ​ക​ട ഭീ​തി​യോ ആ​ശ​ങ്ക​യോ ഇ​ല്ലാ​തെ കു​ട്ടി​ക​ൾക്ക് ഇ​റ​ങ്ങ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണെ​ന്നത് മറ്റൊരു പ്ര​ത്യേ​ക​തയാണ്.

Tags : Nattuvishesham Local News Tourists

Recent News

Corehub Up