x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​ വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി


Published: June 4, 2026 06:51 AM IST | Updated: June 4, 2026 06:51 AM IST

അ​ടി​മാ​ലി: വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ടി​മാ​ലി യൂണി​റ്റി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ടി​മാ​ലി ടൗ​ണി​ലെ മു​തി​ര്‍​ന്ന വ്യാ​പാ​രി​ക​ളാ​യ സി.​കെ. സു​കു​മാ​ര​ന്‍, കെ.​എ. കു​ര്യാ​ക്കോ​സ്, എ​ന്‍.​സി. ഡേ​വി​ഡ്, കെ.​എ​ന്‍. ദി​വാ​ക​ര​ന്‍, കെ.​പി. ജോ​യ് എ​ന്നി​വ​രെ വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

2025-26 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും വ​ര​വു ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് പൊ​തു​ച​ര്‍​ച്ച​യും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്‍റാ​യി പി. ​എം. ബേ​ബി​യെ തെ​ര​ഞ്ഞെ​ടു​ത്തു. എ​സ്. കി​ഷോ​ര്‍ - ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സാ​ന്‍റി മാ​ത്യു - ട്ര​ഷ​റ​ർ, കെ.​ആ​ര്‍. വി​നോ​ദ് - വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ച​ട​ങ്ങി​ൽ ജി​ല്ലാ​വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. വി​നോ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹാ​ജി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ബാ​ബു​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Trade and Industry

Recent News

Corehub Up