കെവിവിഇസ് ചിറ്റൂർ യൂണിറ്റിന്റെ ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങ് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറ്റൂർ -തത്തമംഗലം നഗരസഭാ കൗൺസിലർമാർക്ക് ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങ് സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
വ്യാപാരി സുരക്ഷാ പദ്ധതി വി ലൈഫ് എന്ന പദ്ധതിയുടെ പ്രഖ്യാപനവും ജില്ലാ പ്രസിഡന്റ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. അനീഷ്കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ സുമേഷ് അച്യുതൻ, വൈസ് ചെയർപേഴ്സൺ ബി. കൃഷ്ണലീല, കൗൺസിലർമാരായ ജെയിൻ ഹില്ലാരിയോസ്, കെ. ചന്ദ്രൻ, സാദിഖ് അലി , എം. ശശികുമാർ, മുഹമ്മദ് ആഷിക്, ഗോപകുമാർ, സ്വാമിനാഥൻ, രാധാകൃഷ്ണൻ, സുധ ബിജു, രാഹുൽ കൃഷ്ണ, ഷംസുദീൻ, സമിതി ജനറൽ സെക്രട്ടറി കെ. ബാബു എന്നിവർ പ്രസംഗിച്ചു.