x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​റു​മാ​റാ​യി കു​റ​വി​ല​ങ്ങാ​ട്ടെ ഗ​താ​ഗ​തം; വ​ള​യം പി​ടി​ക്കാ​ൻ ആ​രു​മി​ല്ല

വെബ് ഡെസ്ക്
Published: July 29, 2026 11:01 PM IST | Updated: July 29, 2026 11:01 PM IST

പ്രതീകാത്മക ചിത്രം

കു​റ​വി​ല​ങ്ങാ​ട്: ടൗ​ണി​ലെ ഗ​താ​ഗ​തം താ​റു​മാ​റാ​യി​ട്ടും ആ​ലോ​ചി​ക്കാ​ൻപോ​ലും ആ​ളി​ല്ല. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യേ​ണ്ട ഉ​പ​ദേ​ശ​ക സ​മി​തി​യോ റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യോ കൂ​ടാ​ൻ പോ​ലും ന​ട​പ​ടി​ക​ളി​ല്ല.

കു​ത്ത​ഴി​ഞ്ഞ ഗ​താ​ഗ​തംമൂ​ലം ജ​ന​ങ്ങ​ൾ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. ബ​സു​ക​ൾ എ​വി​ടെ നി​റു​ത്തു​മെ​ന്നു പോ​ലും വ്യ​ക്ത​മ​ല്ലാ​ത്ത ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ ടൗ​ണി​ലു​ള്ള​ത്. ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ർ അ​ക​ലെ നി​ൽ​ക്കു​ന്ന ബ​സി​ലേ​ക്ക് ഓ​ടി​യെ​ത്തി ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല​പ്പോ​ഴും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് എം​സി റോ​ഡ് വി​ക​സ​നം ന​ട​ന്നെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പ​ണി​തീ​ർ​ത്തി​ട്ടി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡി​ലാ​ണ് നി​ർ​ത്തു​ന്ന​ത്. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്റ്റോ​പ്പി​ൽ പ​ല​പ്പോ​ഴും നി​ർ​ത്തു​ന്നി​ല്ല. ചി​ല​പ്പോ​ൾ ബ​സ്‌​സ്റ്റാ​ൻ​ഡി​നു മു​മ്പി​ലും മ​റ്റു ചി​ല​പ്പോ​ൾ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു നീ​ക്കി​യു​മാ​ണ് ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പ​ള്ളി​ക്ക​വ​ല​യി​ൽ മാ​ത്ര​മാ​ണ് ബ​സു​ക​ൾ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്ത് നി​ർ​ത്തു​ന്ന​ത്.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ബ​സു​ക​ളു​ടെ സ്റ്റാ​ൻ​ഡ് ബ​ഹി​ഷ്ക​ര​ണ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ബ​സ് കാ​ത്ത് സ്റ്റാ​ൻ​ഡി​ൽ നി​ൽ​ക്കു​മ്പോ​ൾ ബ​സു​ക​ൾ റോ​ഡി​ലൂ​ടെ പാ​ഞ്ഞു​പോ​കു​ന്ന കാ​ഴ്ച​യാ​ണ് പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന​ത്. മു​ഴു​വ​ൻ ഓ​ർ​ഡി​ന​റി ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡ് ബ​ഹി​ഷ്ക​രി​ച്ച് യാ​ത്ര ന​ട​ത്തു​ന്ന​തെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ല്ല.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ബൈ​പാ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം പോ​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി​യ​ട​ക്കം ബൈ​പാ​സ് ബ​ഹി​ഷ്ക​രി​ച്ചു​ള്ള യാ​ത്ര​യാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം പ​ള്ളി​ക്ക​വ​ലി​ൽ എ​ത്തേ​ണ്ട വൈ​ക്കം, പാ​ലാ റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ർ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. പ​ള്ളി​ക്ക​വ​ല​യി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കാ​നാ​യി ബ​സു​ക​ൾ ന​ടു​റോ​ഡി​ൽ നി​ർ​ത്തു​ന്ന​ത് പ​ല​പ്പോ​ഴും എം​സി റോ​ഡി​ൽ യാ​ത്രാ​ത​ട​സ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ബ​സ് ബേ ​നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല.

Tags : Traffic NattuVishasham DistrictNews

Recent News

Corehub Up