x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ലി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: August 19, 2026 10:43 PM IST | Updated: August 19, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

അ​ഞ്ച​ല്‍ : ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

പ​ഞ്ചാ​യ​ത്ത്, അ​ഞ്ച​ല്‍ പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ള്‍, ടാ​ക്‌​സി ഓ​ട്ടോ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് ക​ഴി​ഞ്ഞ 14 ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ പൊ​തു ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ന് രൂ​പം ന​ല്‍​കി​യ​ത്. തി​രു​വോ​ണം വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ല​മാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

തീ​രു​മാ​നം അ​നു​സ​രി​ച്ച് പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്ര​ണം ഇ​ങ്ങ​നെ: ആ​ര്‍​ഒ ജം​ഗ്ഷ​ന്‍ മു​ത​ല്‍ മു​ക്ക​ട ജം​ഗ്ഷ​ന്‍ വ​രെ​യും,ആ​ര്‍​ഒ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് വ​രെ​യും ആ​ര്‍​ഒ ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​ര്‍​ച്ച​ന ഹോ​ട്ട​ല്‍ വ​രെ​യും റോ​ഡി​ന്‍റെ ഇ​ട​തു​വ​ശത്ത് പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ച്ചു. ഇ​ത്ര​യും ഭാ​ഗ​ത്ത് വ​ല​തു​വ​ശം പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​ഷ്യൂ ഫാ​ക്ട​റി മു​ത​ല്‍ അ​ഞ്ച​ല്‍ ഹോ​സ്പി​റ്റ​ല്‍ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പാ​ര്‍​ക്കിം​ഗ് പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ഇ​ഒ ഓ​ഫീ​സ് മു​ത​ല്‍ ബൈ​പാ​സ് വ​രെ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ആ​ര്‍​ഒ ജം​ഗ്ഷ​നി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ഗ്രൗ​ണ്ട്, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പേ ​ആ​ന്‍​ഡ് പാ​ര്‍​ക്ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ലെ പാ​ര്‍​ക്കിം​ഗി​ന് പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ തീ​രു​മാ​ന​ങ്ങ​ള്‍ പാ​ലി​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

 

Tags : Traffic restrictions NattuVishasham DistrictNews

Recent News

Corehub Up