x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു


Published: November 27, 2025 01:18 AM IST | Updated: November 27, 2025 01:18 AM IST

കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ ന​ട​ന്നു. തെ​ര​ഞ്ഞ​ടു​പ്പ് ബ്ലോ​ക്ക് ലെ​വ​ല്‍ മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ ലോ​കേ​ഷ് എം.​ബി. ആ​ചാ​ര്‍, എ. ​അ​ബ്ദു​ള്ള, അ​ബ്ദു​ള്‍ ബ​ഷീ​ര്‍, എ​ന്‍.​എ. മ​ജീ​ദ്, പി. ​പീ​താം​ബ​ര​ന്‍, വി. ​സു​ജി​ത് കു​മാ​ര്‍, കെ. ​സു​ഗു​ണ​കു​മാ​ര്‍, കെ. ​പ​ദ​മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ന​യി​ച്ചു. പ​രി​ശീ​ല​നം ഇ​ന്നും തു​ട​രും.

കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക്ലാ​സു​ക​ള്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സി​ല്‍​വ​ര്‍ ജൂ​ബി​ലി ഹാ​ളി​ലും കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ ബോ​വി​ക്കാ​നം ബി​എ​ആ​ര്‍ സ്‌​കൂ​ളി​ലും സം​ഘ​ടി​പ്പി​ച്ചു. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക്ലാ​സ് കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്നു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ​രി​ശീ​ല​ന​ക്ലാ​സു​ക​ള്‍ ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ജ​ത ജൂ​ബി​ലി ഹാ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജെ​ന്‍​ഡ​ര്‍ റി​സോ​ഴ്സ് ഹാ​ള്‍, ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞ​ടു​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യു​ള്ള പ​രി​ശീ​ല​നം ഇ​ന്നു പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ല്‍ ന​ട​ക്കും.

അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ ബാ​ന​റു​ക​ളും
ഫ്ലക്‌​സു​ക​ളും; 25,000 രൂ​പ പി​ഴ​ചു​മ​ത്തി

കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ അ​ന​ധി​കൃ​ത മെ​റ്റീ​രി​യ​ലു​ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യും സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും വേ​ണ്ടി പ്രി​ന്‍റ് ചെ​യ്ത നി​രോ​ധി​ത പി​വി​സി ഫ്ല​ക്‌​സ് ബാ​ന​റു​ക​ളും മെ​റ്റീ​രി​യ​ലു​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് 25,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

പ്രി​ന്‍റിം​ഗ് അ​നു​വ​ദി​ക്ക​പ്പെ​ട്ട മെ​റ്റീ​രി​യ​ലു​ക​ളി​ല്‍ ത​ന്നെ ക്യു​ആ​ര്‍ കോ​ഡ്, റീ​സൈ​ക്ല​ബി​ള്‍ ലോ​ഗോ, സ്ഥാ​പ​ന​ത്തി​ന്‍റെ വി​ലാ​സം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ​തി​നാ​ല്‍ മം​ഗ​ളു​രു​വി​ല്‍ നി​ന്നും നി​രോ​ധി​ത ഫ്ല​ക്‌​സ് മെ​റ്റീ​രി​യ​ലു​ക​ളും പ്ര​ചാ​ര​ണ ബാ​ന​റു​ക​ളും അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്.

Tags : election officials nattuvisesham local news

Recent News

Corehub Up