തദ്ദേശവകുപ്പ് ജോ. ഡയറക്ടര്‍ എന്‍.കെ. ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ഖരമാലിന്യ പരിപാലന ചട്ടം 2026-ന്റെ ഫലപ്രദമായ നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കും ഉത്തരവാദിത്വവും സംബന്ധിച്ച് ഏകദിന പരിശീലന പരിപാടിക്ക് തുടക്കമായി. ചട്ടത്തിലെ വ്യവസ്ഥകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകള്‍, ഉറവിടതല മാലിന്യസംസ്കരണം, ശാസ്ത്രീയ മാലിന്യ പരിപാലനം എന്നിവ സംബന്ധിച്ചാണ് പരിശീലനം നല്‍കുന്നത്. തദ്ദേശവകുപ്പ് ജില്ലാ ജോ. ഡയറക്ടര്‍ എന്‍.കെ. ഹരീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അജിത അധ്യക്ഷയായി.
Tags : Nattuvishesham Districtnews Deepikanews Training program