x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​ക​ണം

വെബ് ഡെസ്ക്
Published: July 19, 2026 10:58 PM IST | Updated: July 19, 2026 10:58 PM IST

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗി​ക​ളോ​ട് പെ​രു​മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് രോ​ഗി​ക​ളോ​ടും കൂ​ട്ടി​രി​പ്പു​കാ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത്. വ​നി​താ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ട​ക്കം ഭൂ​രി​ഭാ​ഗം പേ​രും രോ​ഗി​ക​ളോ​ട് മോ​ശ​മാ​യും അ​പ​മ​ര്യ​ദ​യാ​യു​മാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​ദ്യ​മാ​യെ​ത്തു​ന്ന​രോ​ഗി​ക​ൾ​ക്ക് വാ​ർ​ഡു​ക​ളും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളും അ​റി​യാ​ൻ ക​ഴി​യി​ല്ല. ചി​ല​ർ വാ​ർ​ഡു​ക​ളി​ലേ​ക്കു പോ​കാ​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലാ​ണെ​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രോ​ട് പ​ല സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്.

വാ​ർ​ഡു​ക​ളി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വു​മാ​യെ​ത്തു​ന്ന കൂ​ട്ടി​രി​പ്പു​കാ​രോ​ടും ചി​ല സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​വ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​വ​രോ​ട് പ്ര​തി​ക​രി​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി കേ​സെ​ടു​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളോ​ട് ഏ​തു രീ​തി​യി​ൽ പെ​രു​മാ​റ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

നി​ല​വി​ൽ വി​മു​ക്‌​ത ഭ​ട​ൻ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കാ​ൻ​ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ജി​ല്ലാ സൈ​നി​ക ക്ഷേ​മവ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​മു​ക്തഭ​ട​ൻ​മാ​രെ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി​മാ​രാ​യി നി​യ​മി​ക്കാ​വു എ​ന്നാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ച​ട്ട​ത്തി​ലു​ള്ള​ത്.

എ​ന്നാ​ൽ, ഇ​ത് കാ​റ്റി​ൽ​പ്പ​റ​ത്തി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്കാ​ണ് സെ​ക്യൂ​രി​റ്റി നി​യ​മ​ന​ച്ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ വ​നി​ത​ക​ള​ട​ക്കം സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് സെ​ക്യൂ​രി​റ്റി​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ നി​ല​വി​ൽ സെ​ക്യൂ​രി​റ്റി​മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന കാ​ക്കി യൂ​ണി​ഫോം മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up