x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റ് : തീ​യ​തി വൈകി ലഭിക്കുന്നത് അധിക ബാധ്യതയാകുന്നു


Published: November 9, 2025 04:12 AM IST | Updated: November 9, 2025 04:12 AM IST

പ​റ​വൂ​ർ: ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റ് സ​മ​യ​ത്ത് ന​ട​ത്താ​ൻ കൃ​ത്യ സ​മ​യ​ത്ത് തീ​യ​തി ല​ഭി​ക്കാ​ത്ത​ത് ഉ​ട​മ​ക​ൾ​ക്ക് അ​ധി​ക ബാ​ധ്യ​ത​യാ​കു​ന്നു. പ​റ​വൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ൽ ടെ​സ്റ്റി​ന് തീ​യ​തി ല​ഭി​ക്കാ​ൻ ഫീ​സ് അ​ട​ക്കു​മ്പോ​ൾ ഒ​രു മാ​സം ക​ഴി​ഞ്ഞു​ള്ള തീ​യ​തി​യാ​ണ് കി​ട്ടു​ന്ന​ത്. പു​തു​ക്കേ​ണ്ട ദി​വ​സം ക​ഴി​ഞ്ഞ​തി​നു ശേ​ഷം തീ​യ​തി ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് മി​ക്ക വാ​ഹ​ന​ങ്ങ​ൾ​ക്കും പി​ഴ അ​ട​യ്‌​ക്കേ​ണ്ടി വ​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി കാ​റു​ക​ൾ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ, കോ​ൺ​ട്രാ​ക്‌​ട് കാ​രേ​ജ് വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ട​മ​ക​ളാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഒ​രു ദി​വ​സം 50 വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ടെ​സ്‌​റ്റ് ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​മാ​ണ് പ്ര​ശ്‌​നം. എ​ന്നാ​ൽ, മ​റ്റു പ​ല ആ​ർ​ടി​ഒ ഓ​ഫി​സു​ക​ളി​ലും ര​ണ്ട് ബാ​ച്ചു​ക​ളാ​യി 100 വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്‌​റ്റ് ന​ട​ത്തു​ന്നു​ണ്ട്. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​റ​വൂ​രി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്‌​റ്റ് ന​ട​ത്തു​ന്ന​ത്.

തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​റ​വൂ​രി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്‌​റ്റ് ന​ട​ത്തു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് ബാ​ച്ചു​ക​ളാ​യി 100 വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്‌​റ്റ് ന​ട​ത്തു​ക​യോ ബു​ധ​നാ​ഴ്‌​ച​ക​ളി​ലും ശ​നി​യാ​ഴ്ച്ച​ക​ളി​ലും കൂ​ടി ടെ​സ്‌​റ്റി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ഓ​ട്ടോ ക​ൺ​സ​ൽ​റ്റ​ൻ​സി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : Local News Ernakulam Nattuvishesham Transport

Recent News

Corehub Up