x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവ-പറവൂർ ദേ​ശ​സാത്കൃത റൂ​ട്ടി​ൽ യാ​ത്രാക്ലേ​ശം രൂ​ക്ഷം


Published: June 12, 2026 07:00 AM IST | Updated: June 12, 2026 07:00 AM IST

ആ​ല​ങ്ങാ​ട് : ആ​ലു​വ പ​റ​വൂ​ർ ദേ​ശ​സാ​ത്കൃ​ത റൂ​ട്ടി​ൽ യാ​ത്ര ക്ലേ​ശം രൂ​ക്ഷ​മാ​യ​താ​യി ആ​ക്ഷേ​പം. രാ​വി​ലെ​യും വൈ​കി​ട്ടും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ മ​തി​യാ​യ സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ന​ട​ത്താ​ത്ത​ത് മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.


ഈ ​റൂ​ട്ടി​ൽ നേ​ര​ത്തെ എ​ട്ട് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളും ടൗ​ൺ ടു ​ടൗ​ൺ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​പ്പോ​ൾ ര​ണ്ട് വ​ലി​യ ബ​സു​ക​ളും ര​ണ്ട് മി​നി ബ​സു​ക​ളും മാ​ത്ര​മാ​ണ് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് സ​ർ​വീ​സ് ആ​യി ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ ടൗ​ൺ ടു ​ടൗ​ൺ ബ​സ് സ​ർ​വീ​സു​ക​ൾ അ​ധി​കൃ​ത​ർ വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ബ​സ് കി​ട്ടാ​നാ​യി യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ടൗ​ൺ ടു ​ടൗ​ൺ ബ​സു​ക​ൾ കു​റ​ച്ച​തോ​ടെ പ​റ​വൂ​ർ, ആ​ലു​വ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും ബ​സ് പു​റ​പ്പെ​ടു​മ്പോ​ൾ ത​ന്നെ നി​റ​ഞ്ഞു ക​വി​ഞ്ഞാ​ണ് ഓ​ടു​ന്ന​ത്. ഇ​ത് മൂ​ലം ന​ഗ​രം വി​ട്ടു​ള്ള സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് കി​ട്ടാ​ൻ യാ​ത്ര​ക്കാ​ർ വ​ല​യു​ക​യാ​ണ്.

പ​റ​വൂ​ർ ന​ഗ​ര​ത്തി​ലെ കെ​എം​കെ ക​വ​ല,ചേ​ന്ദ​മം​ഗ​ലം ക​വ​ല, ആ​ലു​വ ന​ഗ​രം മു​ത​ൽ പ​റ​വൂ​ർ ക​വ​ല വ​രെ എ​ന്നി​വി​ട​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം ബ​സു​ക​ളു​ടെ സ​മ​യ ക്ര​മം തെ​റ്റു​ക​യാ​ണ്. സ​മ​യ​ക്ര​മം തെ​റ്റു​ന്ന​തോ​ടെ ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്.

വെ​ട്ടി​ക്കു​റ​ച്ച ഷെ​ഡ്യൂ​ളു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചും പി​ൻ​വ​ലി​ച്ച ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, ടൗ​ൺ ടു ​ടൗ​ൺ ബ​സു​ക​ൾ തി​രി​കെ കൊ​ണ്ടു​വ​ന്നും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ച്ചും ഈ ​റൂ​ട്ടി​ലെ യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മേ​നാ​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

Tags :

Recent News

Corehub Up