x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​പ്പി​ൻ-ഫോ​ർ​ട്ട്‌കൊ​ച്ചി റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം : എ​വി​ടെ മൂ​ന്നാം റോ ​റോ?


Published: June 6, 2026 05:02 AM IST | Updated: June 6, 2026 05:02 AM IST

ഫോ​ർ​ട്ട്കൊ​ച്ചി - വൈ​പ്പി​ൻ റോ ​റോ ജ​ങ്കാ​ർ സ​ർ​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വൈ​പ്പി​ൻ റോ ​റോ ജെ​ട്ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ

കൊ​ച്ചി: വൈ​പ്പി​ൻ - ഫോ​ർ​ട്ട്‌​കൊ​ച്ചി ജ​ല​പാ​ത​യി​ൽ തു​ട​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച മൂ​ന്നാ​മ​ത്തെ റോ ​റോ ജ​ങ്കാ​ർ സ​ർ​വീ​സ് എ​ങ്ങു​മെ​ത്തി​യി​ല്ല. നി​ല​വി​ലു​ള്ള ര​ണ്ടു സ​ർ​വീ​സു​ക​ളി​ലൊ​ന്ന് ത​ക​രാ​റി​ലാ​വു​ന്ന​തും യാ​ത്ര ത​ട​സ​പ്പെ​ടു​ന്ന​തും പ​തി​വാ​യ​പ്പോ​ഴാ​ണ് മൂ​ന്നാ​മ​ത്തെ റോ​റോ പ്ര​ഖ്യാ​പി​ച്ച​ത്.

15 കോ​ടി​യോ​ളം രൂ​പ മു​ത​ൽ മു​ട​ക്കി സ​ജ്ജ​മാ​ക്കി​യ ര​ണ്ടു റോ ​റോ ആ​ണു നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​ലൊ​ന്ന് ഇ​ട​യ്ക്കി​ടെ ത​ക​രാ​റി​ലാ​യി യാ​ർ​ഡി​ൽ ക​യ​റ്റും. അ​പ്പോ​ൾ ഒ​രു ജ​ങ്കാ​ർ മാ​ത്ര​മാ​യി സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഈ ​റൂ​ട്ടി​ൽ വ​ലി​യ​യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

പാ​സ​ഞ്ച​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണു മൂ​ന്നാ​മ​ത്തെ സ​ർ​വീ​സ് (സേ​തു​സാ​ഗ​ർ -3) ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നി​യി​ല്ല.

എ​ത്ര​യും വേ​ഗം മൂ​ന്നാ​മ​ത്തെ റോ ​റോ യും ​സ​ർ​വീ​സി​നി​റ​ക്കി യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു റോ ​റോ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ണി വൈ​പ്പി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
15 കോ​ടി രൂ​പ ര​ണ്ട് റോ ​റോ യ്ക്ക് ​ചെ​ല​വാ​യ​പ്പോ​ൾ മൂ​ന്നാം റോ ​റോ​യ്ക്കു മാ​ത്രം 15 കോ​ടി​യാ​കു​മെ​ന്നു പ​റ​യു​ന്ന​തി​ലെ അ​വ‍്യ​ക്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി

വൈ​പ്പി​ൻ: ഫോ​ർ​ട്ട്കൊ​ച്ചി - വൈ​പ്പി​ൻ റോ ​റോ ജ​ങ്കാ​ർ സ​ർ​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യും റോ ​റോ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി വൈ​പ്പി​ൻ റോ ​റോ ജെ​ട്ടി​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.

ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ പോ​ൾ ജെ. ​മാ​മ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കി​ൻ​കോ യെ ​ത​ന്നെ മൂ​ന്നാ​മ​ത്തെ സ​ർ​വീ​സി​ന്‍റെ ചു​മ​ത​ല​യും ഏ​ൽ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ണി വൈ​പ്പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​ക​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ജി. ​ശി​വ​ദാ​സ്, നേ​താ​ക്ക​ളാ​യ ജോ​സ​ഫ് ന​രി​കു​ളം, ഫ്രാ​ൻ​സി​സ് അ​റ​ക്ക​ൽ, ജോ​സ​ഫ് കി​ഴ​ക്കേ​ട​ൻ,എം. ​എ. സേ​വ്യ​ർ,ജോ​സി ച​ക്കാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up