x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ങ്ങി​യ വ​ഴി​യും വെ​ള്ള​ക്കെ​ട്ടും; ദു​രി​ത​പൂ​ര്‍​ണം ഈ ​സ്‌​കൂ​ള്‍ യാ​ത്ര


Published: June 6, 2026 06:33 AM IST | Updated: June 6, 2026 06:33 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ഇ​ടു​ങ്ങി​യ വ​ഴി​യി​ല്‍ ക​ന​ത്ത മ​ഴ​യ്‌​ക്കൊ​പ്പം വെ​ള്ള​ക്കെ​ട്ടും കൂ​ടി​യാ​യ​പ്പോ​ള്‍ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദു​രി​ത​മ​യ​മാ​യി. മൂ​വാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ‌്കൂ​ളാ​ണി​ത്.

പ​ഴ​യ കൈ​ലാ​സ് തി​യേ​റ്റ​റി​നു സ​മീ​പ​മു​ള്ള ഇ​ടു​ങ്ങി​യ റോ​ഡാ​ണ് സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി കു​ട്ടി​ക​ള്‍ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി പോ​ലും ഈ ​റോ​ഡി​നി​ല്ല.

സ്‌​കൂ​ള്‍ സ​മ​യ​ത്ത് ഇ​രു​ഭാ​ഗ​ത്തു നി​ന്നു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ള്‍ കൂ​ട്ട​ത്തോ​ടെ വ​രു​മ്പോ​ള്‍ റോ​ഡി​ല്‍ വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തി​നൊ​പ്പം വെ​ള്ള​ക്കെ​ട്ട് കൂ​ടി​യാ​കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ഇ​തു​വ​ഴി​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര അ​സാ​ധ്യ​മാ​യ സ്ഥി​തി​യാ​ണു​ള്ള​ത്. നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഈ ​റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

 

 

Tags : nattu vishesham narrow road and flooding

Recent News

Corehub Up