പ്ലാച്ചിക്കരയിൽ റോഡിനു കുറുകേ മരം വീണ നിലയിൽ.
ഭീമനടി: പ്ലാച്ചിക്കര വനമേഖലയിലെ റോഡിൽ മരം വീണതിനെ തുടർന്ന് രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വാഹനങ്ങൾ നരമ്പച്ചേരി, മാങ്ങോട് വഴി തിരിച്ചുവിട്ടെങ്കിലും വീതി കുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ അവിടെയും തടസമായി. തുടർന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനുവും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.