x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക്ക് ആ​ദ​ര​വ്


Published: July 6, 2026 06:42 AM IST | Updated: July 6, 2026 06:42 AM IST

കൂ​രി​ക്കു​ഴി: സ്റ്റു​ഡ​ന്‍റ്സ് പൈ​ല​റ്റ് ലൈ​സ​ൻ​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ആ​ദ​ര​വു ന​ൽ​കി.ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ മു​ഹ​മ്മ​ദ്‌ ന​സ്റു​ൽ ഹ​ക്കി​നെ ര​ണ്ടാം​വാ​ർ​ഡ് മെ​മ്പ​ർ കെ.​കെ. സ​ക്ക​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ മ​ണി ഉ​ല്ലാ​സ്, സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, അ​ൻ​സ മോ​ൾ, മെ​മ്പ​ർ​മാ​രാ​യ ഷാ​ഹി​ർ പ​ഴും​പ​റ​മ്പി​ൽ, ര​ശ്മി ശ്രീ​ജി​ത്ത്, സ​ന്ധ്യ ര​വീ​ന്ദ്ര​ൻ, ന​ഹി​ദ സ​ലീം പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ കെ ​കെ അ​ഫ്സ​ൽ, അ​ബ്ജു ത​ലാ​ശ്ശേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കൂ​രി​ക്കു​ഴി ജു​മാ​മ​സ്ജി​ദി​ന് കി​ഴ​ക്ക് പു​തി​യ​വീ​ട്ടി​ൽ ഖാ​ലി​ദി​ന്‍റെ​യും ഭാ​ര്യ ദി​ലീ​ന​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ്‌ ന​സ്റു​ൽ ഹ​ക്ക്.

 

Tags : nattu vishesham Tribute student

Recent News

Corehub Up