അങ്കമാലി: ട്രിപ്പ് മുടങ്ങിയെന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസിന് 7,500 രൂപ പിഴ ചുമത്തി. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി ആരംഭിച്ചപ്പോൾ പ്രതിഷേധ സൂചകമായി പുരുഷന്മാർക്ക് സൗജന്യ യാത്രയും സ്ത്രീകൾക്ക് ലഡുവും നൽകി വാർത്തകളിൽ ഇടംനേടിയ ബി.ഒ. ഡേവിസിന് നേരെയാണ് എംവിഡി പിഴ ചുമത്തിയത്.
ആലുവ - മാഞ്ഞാലി റൂട്ടിലെ ലിറ്റിൽ ഫ്ലവർ ബസുടമയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ് സെക്രട്ടറിയുമാണ് ഇദ്ദേഹം.
Tags : Local News Nattuvishesham Ernakulam