പുലിയന്നൂരിൽ നിന്നും 418 കിലോഗ്രാം കൊപ്ര മോഷ്ടിച്ച രണ്ടു പേർ പിടിയിലായപ്പോൾ
വേലൂർ: പുലിയന്നൂരിൽ നിന്നും 418 കിലോഗ്രാം കൊപ്ര മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. വേലൂർ ചുങ്കം കോടശേരി തലപ്പുള്ളി വീട്ടിൽ സജിത്ത് (25), കക്കാട് വീട്ടിൽ സനീഷ്(18) എന്നിവരാണ് പിടിയിലായത്.
പുലിയന്നൂർപറമ്പിൽ വീട്ടിൽ രവീന്ദ്രന്റെ വീടിനോട് ചേർന്ന കൊപ്ര ഷെഡ്ഡിൽ നിന്ന് ബുധനാഴ്ച പുലർച്ചെ ഒരു മണിയ്ക്കും വ്യാഴാഴ്ച പുലർച്ചെ നാലിനും ഇടയിലാണ് മോഷണം നടന്നത്. എട്ടു ചാക്കുകളായി സൂക്ഷിച്ച 60,000 രൂപയുടെ കൊപ്രയാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടെങ്കിലും ചാക്കുകൾ എണ്ണിവെക്കാത്തതിനാൽ ബുധനാഴ്ച നടന്ന മോഷണം സ്ഥിരീകരിച്ചിരുന്നില്ല. ചാക്കുകൾ എണ്ണി വെച്ചിരുന്നതിനാൽ പിന്നീടാണ് വ്യാഴാഴ്ച പുലർച്ചെ നടന്ന മോഷണം മനസിലായത്. ഇതറിഞ്ഞ വീട്ടുകാർ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ശനിയാഴ്ച പുലർച്ചെ 3.30ന് സമാന രീതിയിൽ ഓട്ടോറിക്ഷയുമായി മൂന്നു മോഷ്ടാക്കൾ എത്തിയപ്പോഴാണ് രണ്ടുപേരെ പിടികൂടിയത്.
ഒരാൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മോഷ്ടക്കളെ അറസ്റ്റുചെയ്തു.
Tags : Two arrested nattuvishesham local news