പിടിയിലായവർ
അടിമാലി: ഇരുമ്പുപാലത്ത് ആനക്കൊന്പുമായി രണ്ടു പേർ പിടിയിൽ. ഇരുമ്പുപാലത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരെ വനംവകുപ്പ് പിടികൂടിയത്.
ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത് (18), സുനീഷ് (30) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റസിയിലെടുത്തു.
ഫ്ലൈയിംഗ് സ്ക്വാഡ് വിഭാഗം പ്രാരംഭ നടപടി പൂർത്തീകരിച്ച് നേര്യമംഗലം റേഞ്ച് വാളറ സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി പ്രതികളെ കൈമാറി.നേര്യമംഗലം റേഞ്ച് ഓഫീസറുടെയും വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെയും ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Tags : NattuVishasham DistrictNews