x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്‌യു നേതാവിനെ ആക്രമിച്ച കേസിൽ രണ്ടംഗസംഘം പിടിയിൽ


Published: June 9, 2026 05:11 AM IST | Updated: June 9, 2026 05:11 AM IST

വെ​ള്ള​റ​ട : കെ​എ​സ്‌യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ ഗോ​പു നെ​യ്യാ​റി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടം​ഗ​സം​ഘം പി​ടി​യി​ലാ​യി. ‌

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ല​ഹ​രി മാ​ഫി​യ​യു​ടെ കൈ​യി​ൽ​നി​ന്നും ഗോ​പു നെ​യ്യാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഗോ​പു നെ​യ്യാ​ര്‍ കാ​റി​ല്‍ പോ​ക​വേ ത​ട​ഞ്ഞു​നി​ര്‍​ത്തി വ​ടി​വാ​ള്‍ വീ​ശി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ര്‍ തു​റ​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യ​തു​കൊ​ണ്ട് ഗോ​പു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ളു​മാ​യ അ​രു​ണ്‍ (25), അ​ജീ​ഷ് (19) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്.

ഈ ​സം​ഘം സ​മീ​പ​വാ​സി​യാ​യ ശി​വ​ലാ​ലി(25)​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം റോ​ഡി​ല്‍ നി​ൽ​ക്ക​വേ​യാ​ണ് ഗോ​പു നെ​യ്യാ​റി​നെ ക​ണ്ട​ത്. തു​ട​ർ ന്ന് ​ഇ​രു​വ​രും ഗോ​പു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നെ​യ്യാ​ർ ഡാം ​പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ശേ​ഷം കോ​ട​തി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. നെ​യ്യാ​ര്‍ ഡാം ​പോ​ലീ​സ് പ​രി​ധി​യി​ല്‍ ല​ഹ​രി മാ​ഫി​യ വി​ല​സു​ന്ന​താ​യി വ്യാ​പ​ക​മാ​യ പ​രാ​തി നി​ല​നി​ല്‍​ക്കെ​യാ​ണ് ഇ​ന്ന​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​യും വ​ക വ​രു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ള്ളി​ക്കാ​ട് ഭു​വ​ന​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham gang arrested

Recent News

Corehub Up