x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​സോ​ര്‍​ട്ട് ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഘത്തിലെ രണ്ടുപേർ പിടിയിൽ

വെബ് ഡെസ്ക്
Published: September 3, 2026 05:02 AM IST | Updated: September 3, 2026 05:02 AM IST

പരിക്കേറ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍​ക​ഴി​യു​ന്ന സ​ന്തോ​ഷ്

വെ​ള്ള​റ​ട: റി​സോ​ര്‍​ട്ട് ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ക്ര​മി​സം​ഘ​ത്തി​ലെ ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍. കൊ​ണ്ടകെ​ട്ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് ഉ​ട​മ സ​ന്തോ​ഷി​നെ(50)​യാ​ണ് ര​ണ്ടു കാ​റു​ക​ളി​ലാ​യെത്തി​യ ആ​റം​ഗ സം​ഘം വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍​ത്തു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലോ​ടെ റി​സോ​ര്‍​ട്ടി​ല്‍ നി​ന്നും കൂ​ട്ട​പ്പൂ​വി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു സ​ന്തോ​ഷ്. കൂ​ട്ട​പ്പൂ​വി​ല്‍ നി​ന്നും കൂ​താ​ളി​യി​ല്‍ നി​ന്നും ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ​പി​ന്തു​ട​ര്‍​ന്നെ​ത്തി​യ സം​ഘ​മാ​ണ് കു​ള​മാ​ന്‍​കു​ഴി​യി​ല്‍​വ​ച്ച് സ​ന്തോ​ഷി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ​ന്തോ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ വി​ര​ട്ടി​യോ​ടി​ച്ച ശേ​ഷം ഥാ​ര്‍ വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍​ത്തു. സ​ന്തോ​ഷി​നെ മ​ർ​ദി​ച്ച​ശേ​ഷം അ​ക്ര​മി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു വെ​ള്ള​റ​ട പൊ​ലി​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങു​ക​യും ആ​ര്യ​ങ്കോ​ട് പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​മ്പൂ​രി​ല്‍​വ​ച്ച് അ​ക്ര​മി​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഷെ​ഫി​ഖാ​ന്‍, ആ​ര്യ​നാ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രാ​ണ് വെ​ള്ള​റ​ട പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു. മ​ര്‍​ദ​ന​മേ​റ്റ സ​ന്തോ​ഷി​നെ ആ​ന​പ്പാ​റ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ത്മ​ഹ​ത്യ ചെ​യ്ത ആ​നാ​ട് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റി​ന്‍റെ റി​സോ​ര്‍​ട്ട് അ​ടു​ത്തി​ടെ​യാ​ണ് സ​ന്തോ​ഷ് വാ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണെ​ന്നാ​ണു സൂ​ച​ന.

വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​നോ​ജ്, അ​ഡീ. എ​സ്ഐ അ​നി​ല്‍, എ​എ​സ് ഐ അ​ശ്വ​തി എ​ന്നി​വ രു​ടെ നേതൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അംഗങ്ങളുമാണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍​ക​ഴി​യു​ന്ന സ​ന്തോ​ഷി​ല്‍​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി​യെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up