x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ളെ കാ​ണാ​താ​യി


Published: June 15, 2026 07:08 AM IST | Updated: June 15, 2026 07:08 AM IST

ബേ​ക്ക​ല്‍ (കാ​സ​ര്‍​ഗോ​ഡ്): ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ളെ കാ​ണാ​താ​യി. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ങ്കി​ത് ആ​ന്‍റ​ണി (20), അ​പ്പു ടി. ​ഏ​ബ്ര​ഹാം (20) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് ബേ​ക്ക​ല്‍ കോ​ട്ട​യ്ക്ക് സ​മീ​പ​മു​ള്ള പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ല്‍ ബീ​ച്ചി​ല്‍ ഇ​വ​രെ കാ​ണാ​താ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. നാ​ലു​പേ​രും വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് ബീ​ച്ചി​ലെ​ത്തി​യ​ത്.

അ​ങ്കി​തും അ​പ്പു​വും ക​ട​ലി​ല്‍ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ല്‍ പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ബേ​ക്ക​ല്‍ പോ​ലീ​സും കോ​സ്റ്റ​ല്‍ പോ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, തൈ​ക്ക​ട​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലെ തീ​ര​ദേ​ശ​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : nattu vishesham Two young men swimming

Recent News

Corehub Up