പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതാക്കളെയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽ കുമാർ.
രണ്ട് വിജിലന്‍സ് അന്വേഷണം നടത്തി അഴിമതി കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരേ സിബിഐ അന്വേഷണത്തിന് കോപ്പുകൂട്ടുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ടാണെന്ന് എ.പി. അനില്‍കുമാര്‍ പറഞ്ഞു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റി പദ്ധതി തന്നെ അട്ടിമറിക്കുവാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ 13,14 തീയതികളില്‍ തിരുവനന്തപുരം ലോക് ഭവന് മുന്നില്‍ നടക്കുന്ന രാപ്പകല്‍ സമരം കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി മാറുമെന്ന് അനിൽ കുമാർ അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. ഷൈലാജ്, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ മാന്നാര്‍ അബ്ദുള്‍ലത്തീഫ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂർ, സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീൻ, ഡിസിസി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, കാട്ടൂര്‍ അബ്ദുള്‍സലാം, കെ. ജാസിംകുട്ടി, സജി കൊട്ടക്കാട്, ജെറി മാത്യു സാം, ജോണ്സണ് വിളവിനാൽ, ജി. രഘുനാഥ്, എൻ.സി. മനോജ്, എസ്.വി. പ്രസന്നകുമാർ, കോശി പി. സക്കറിയ, ഡി.എൻ. തൃദീപ്, സുനില്‍ പുല്ലാട്, വിനീത അനിൽ, റോജിപോള്‍ ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡിസിസി നേതൃത്വത്തില്‍ 12 ന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന വിജയോത്സവം റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനും, 13, 14 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന തൊഴിലുറപ്പ് സംരക്ഷണ രാപ്പകല്‍ സമരം വിജയിപ്പിക്കുന്നതിനും നേതൃസംഗമത്തില്‍ തീരുമാനിച്ചു.
Tags : nattu vishesham UDF has already made