x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളി​ക്ക​ൽ-ഇ​രി​ട്ടി റോ​ഡ് വി​ക​സ​നം; ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും

വെബ് ഡെസ്ക്
Published: July 27, 2026 01:02 AM IST | Updated: July 27, 2026 01:02 AM IST

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ഉ​ളി​ക്ക​ൽ ടൗ​ൺ വി​ക​സ​ന​ത്തി​നും പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ–​ഇ​രി​ട്ടി മേ​ജ​ർ ജി​ല്ലാ റോ​ഡി​ന്‍റെ ഒ​ന്നാം​ഘ​ട്ട വി​ക​സ​ന പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും. ഉ​ളി​ക്ക​ൽ ടൗ​ൺ മു​ത​ൽ ചെ​ട്ടി​യാ​ർ​പീ​ടി​ക വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ 5.25 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ വീ​തി 12 മീ​റ്റ​റാ​ക്കി ഉ​യ​ർ​ത്തു​ക​യും ഏ​ഴ് മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം സം​വി​ധാ​ന​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്യും.

ആ​വ​ശ്യ​മാ​യ ക​ലു​ങ്കു​ക​ൾ, ഓ​വു​ചാ​ലു​ക​ൾ, തെ​രു​വു​വി​ള​ക്കു​ക​ൾ, ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. ചെ​ട്ടി​യാ​ർ​പീ​ടി​ക മു​ത​ൽ ത​ന്തോ​ട് വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

റോ​ഡ് വി​ക​സ​ന​ത്തോ​ടെ ഉ​ളി​ക്ക​ൽ ടൗ​ണി​ൽ 12 മീ​റ്റ​ർ വീ​തി ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ നു​ച്യാ​ട് റോ​ഡി​ലും മാ​ട്ട​റ റോ​ഡി​ലും 70 ല​ക്ഷം ചെ​ല​വി​ൽ ന​ട​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡ് വി​ക​സ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വ്യാ​പാ​രി​ക​ളു​ടെ​യും ഭൂ​വു​ട​മ​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി തോ​ലാ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി ജോ​സ​ഫ് തു​രു​ത്തേ​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് മൂ​ക്ക​നോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews Ulikkal-Iritty Road

Recent News

Corehub Up