നെടുമങ്ങാട്: അനധികൃത നിയമനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് അർബൻ ബാങ്ക് ഭരണസമിതിക്കെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തു. തിരുവനന്തപുരം ജോയിന്റ് റജിസ്ട്രാർ (ജനറൽ) നൽകിയ പരാതിയിൽ ആണ്പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സഹകരണ നിയമം, റജിസ്ട്രാറുടെ സർക്കുലർ എന്നിവയ്ക്ക് വിരുദ്ധമായും നിർദേശങ്ങൾ പാലിക്കാതെയും ബാങ്കിലെ 2025 ലെ ഭരണസമിതി അംഗങ്ങൾ ദിവസവേതന അടിസ്ഥാനത്തിൽ അനധികൃതമായി താൽക്കാലിക നിയമനങ്ങൾ നടത്തിയെന്നും ജീവനക്കാർക്ക് ക്രമരഹിതമായി സ്ഥാനക്കയറ്റം നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് പോലീസ് കേസ്.
ബാങ്കിൽ ക്രമവിരുദ്ധമായി നിയമിച്ച 13 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ജോയിന്റ് രജിസ്ട്രാർ നിർദേശവും നൽകിയിരുന്നു.
Tags : Nedumangad Local News Thiruvananthapuram Nattuvishesham