കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ പട്ടികജാതി-വർഗ കോളനികളിൽ നടപ്പാക്കുന്ന "ഉയരെ ഉന്നതി' പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ പഞ്ചായ
കോലഞ്ചേരി: കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ പട്ടികജാതി-വർഗ കോളനികളിൽ നടപ്പാക്കുന്ന "ഉയരെ ഉന്നതി' പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ പഞ്ചായത്തിലെ തിരുമല ഉന്നതിയിൽ സംഘടിപ്പിച്ച നാലാമത് അദാലത്തിൽ വീട് അറ്റകുറ്റപ്പണികൾ, ചികിത്സാ സഹായം, പട്ടയവുമായി ബന്ധപ്പെട്ടവ അടക്കം 77 പരാതികൾ ലഭിച്ചു.
പരാതികളിൽ അടിയന്തര നടപടികൾ സ്വീകരിച്ച് പരിഹാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും വി.പി. സജീന്ദ്രൻ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എൻ. മോഹനൻ അധ്യക്ഷനായി.
Tags : Local News Nattuvishesham Ernakulam