വല്ലം മെടയല്‍ മത്സരത്തില്‍ നിന്ന്.
വടകര: ജില്ല സ്കുള് ശാസ്ത്രമേളയുടെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി സംഘടിപ്പിച്ച വല്ലം മെടയല്‍ മത്സരം വേറിട്ട കാഴ്ചയായി.
പഴയ തലമുറ കാര്‍ഷികാവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന വല്ലങ്ങള്‍ പിന്നീട് പ്ലാസ്റ്റിക്, റബര്‍ കൊട്ടകള്‍ വന്നതോടെ അപ്രത്യക്ഷമാവുകയായിരുന്നു. പുതിയ തലമുറക്ക് കേട്ടു മാത്രം പരിചയമുള്ള വല്ലങ്ങള്‍ കൺമുന്നില് തെങ്ങോല കൊണ്ട് വിദ്യാര്‍ഥികള്‍ നിര്‍മിച്ചത് കൗതുകമായി.
സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന വല്ലം നിര്‍മാണ മത്സരത്തില്‍ മൂന്ന് പേര് പങ്കെടുത്തു. ഒന്നാം സ്ഥാനം രാധാ സുരേഷ് ബാബു കരസ്ഥമാക്കി.
നിര്‍മിച്ച വല്ലങ്ങള്‍ ശാസ്ത്രമേള സ്കില്‍ ഫെസ്റ്റിവലില്‍ മാലിന്യം ശേഖരിക്കാന്‍ ഉപയോഗിക്കും. സെന്റ് ആന്റണീസ് സ്കൂള്‍ പിടിഎ പ്രസിഡന്റ് വിനോദന്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപല്‍ നിഷ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു. ശഹസാദ് വേളം, എന്‍.നിഷ, എന്‍. ശ്രീജന്, ദില്‍ന എന്നിവര്‍ സംസാരിച്ചു.
Tags :