എരുമേലി കനകപ്പലം എംടി ഹൈസ്കൂളിലെ കംപ്യൂട്ടർ തകർത്തനിലയിൽ.
എരുമേലി: തുടർച്ചയായി സാമൂഹ്യ വിരുദ്ധരുടെ അതിക്രമം നേരിടുന്ന കനകപ്പലം എംടി ഹൈസ്കൂളിൽ ഇന്നലെ ഓഫീസിലെ ഉപകരണങ്ങൾ തകർത്ത നിലയിൽ. കംപ്യൂട്ടറുകൾ തകർത്തും ഓഫീസിൽ രേഖകൾ സൂക്ഷിച്ചു വച്ചിരുന്ന അലമാര കുത്തിപ്പൊളിച്ച നിലയിലുമാണ്. മേൽക്കൂരയിലെ ഒരു ഓട് തകർക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ജനാലകൾ തുറന്നിടുകയും ചെയ്തു.
സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു. തുടർച്ചയായി പൊതു ഒഴിവു ദിനങ്ങളാകുമ്പോൾ അടച്ചിടുന്ന സ്കൂളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ സിസി കാമറകൾ സ്ഥാപിച്ചതാണ്. എന്നാൽ, അടുത്ത ഒഴിവ് ദിവസം ഈ കാമറകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് സ്കൂൾ പിടിഎ യോഗം ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Vandalism