x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി​കൃ​ഷി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 20, 2026 10:38 PM IST | Updated: August 20, 2026 10:38 PM IST

ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​രം​ഭി​ച്ച അ​വ​ധി​ക്കാ​ല പ​ച്ച​ക്ക​റി​കൃ​ഷി സി​സ്റ്റ​ര്‍ ന​മി​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​രി​ങ്കു​ന്നം: അ​വ​ധി​ക്കാ​ല പ​ച്ച​ക്ക​റി​കൃ​ഷി പ​രി​ശീ​ല​ന​വു​മാ​യി ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌​കൂ​ള്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ച്ച​ക്ക​റി​വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്താ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ക​രി​ങ്കു​ന്ന​ത്തെ പ്രാ​ദേ​ശി​ക ക​ര്‍​ഷ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ഹ​രി​ച്ച പ​യ​ര്‍, പാ​വ​ല്‍, പ​ട​വ​ലം, വെ​ണ്ട, മു​ള​ക്, മ​ത്ത​ന്‍, വെ​ള്ള​രി, കു​മ്പ​ളം തു​ട​ങ്ങി വി​വി​ധ​ത​രം പ​ച്ച​ക്ക​റി​വി​ത്തു​ക​ള്‍ പേ​പ്പ​ര്‍ ക​വ​റു​ക​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. \പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ന​മി​ത നി​ര്‍​വ​ഹി​ച്ചു. അ​ധ്യാ​പ​ക​ന്‍ അ​ഗ​സ്റ്റി​ന്‍ ജോ​സ് സ​ന്ദേ​ശം ന​ല്‍​കി. അ​ധ്യാ​പ​ക​രാ​യ നി​തി​ന്‍, സി​നി, മ​രി​യ, ബി​ന്ദു, ജോ​ബി​ന, സി​സ്റ്റ​ര്‍ ഭാ​ഗ്യ, പ്രോ​ഗ്രാം കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​നോ തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Local News Vegetable farming

Recent News

Corehub Up