x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി​വി​ല ഓ​ണ​ക്കു​തി​പ്പി​ൽ

സ്വ​ന്തം ലേ​ഖി​ക
Published: August 20, 2026 01:17 AM IST | Updated: August 20, 2026 01:17 AM IST

പ്രതീകാത്മക ചിത്രം


തൃ​ശൂ​ർ: ഓ​ണ​വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​വി​ല കു​തി​ച്ചു​യ​രു​ന്നു. മി​ക്ക പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഉ​യ​ർ​ന്നു. പാ​വ​യ്ക്ക, ബീ​ൻ​സ്, ഉ​ള്ളി, വെ​ളു​ത്തു​ള്ളി, സ​വാ​ള തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് വ​ൻ​തോ​തി​ൽ വി​ല​കൂ​ടി​യ​ത്. ഈ​മാ​സം ഒ​ന്നി​ന് കി​ലോ​യ്ക്ക് 50 രൂ​പ​യാ​യി​രു​ന്ന പാ​വ​യ്ക്ക​യു​ടെ ചി​ല്ല​റ​വി​ല ഇ​ന്ന​ലെ 76 രൂ​പ​യാ​യി. 26 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് 19 ദി​വ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. ബീ​ൻ​സ് 66ൽ​നി​ന്ന് 84 രൂ​പ​യാ​യി, 18 രൂ​പ കൂ​ടി. ഉ​ള്ളി​യു​ടെ വി​ല 83ൽ​നി​ന്ന് 96 രൂ​പ​യാ​യി ഉ​യ​ർ​ന്നു. സ​വാ​ള 39ൽ​നി​ന്ന് 53 രൂ​പ​യി​ലെ​ത്തി.

250 രൂ​പ​യാ​യി​രു​ന്ന വെ​ളു​ത്തു​ള്ളി​യു​ടെ ചി​ല്ല​റ​വി​ല ഇ​ന്ന​ലെ 270 രൂ​പ​യാ​യി. ബീ​റ്റ്റൂ​ട്ട് 53ൽ​നി​ന്ന് 56 രൂ​പ​യാ​യി ഉ​യ​ർ​ന്നു. വെ​ണ്ട 43ൽ​നി​ന്ന് 49 രൂ​പ​യാ​യി, പ​ട​വ​ലം 30ൽ​നി​ന്ന് 48 രൂ​പ​യാ​യി, മ​ത്ത​ൻ 25ൽ​നി​ന്ന് 30 രൂ​പ​യാ​യി ഉ​യ​ർ​ന്നു. വെ​ള്ള​രി​ക്ക് 20ൽ​നി​ന്ന് 25 രൂ​പ​യാ​യി വ​ർ​ധി​ച്ചു. പ​ച്ച​മു​ള​കി​ന്‍റെ വി​ല​യും ഉ​യ​ർ​ന്നു. ലോം​ഗ് മു​ള​ക് കി​ലോ​യ്ക്ക് 45ൽ​നി​ന്ന് 59 രൂ​പ​യാ​യി. വ​ഴു​ത​ന​യു​ടെ വി​ല 39ൽ​നി​ന്ന് 44 രൂ​പ​യാ​യ​പ്പോ​ൾ, ത​ക്കാ​ളി വി​ല 26ൽ​നി​ന്ന് 30 രൂ​പ​യാ​യി ഉ​യ​ർ​ന്നു.

വാഴപ്പ​ഴ​വി​പ​ണി​യി​ൽ സ​മ്മി​ശ്ര മാ​റ്റ​മാ​ണ്. നാ​ട​ൻ നേ​ന്ത്ര​പ്പ​ഴം 73ൽ​നി​ന്ന് 79 രൂ​പ​യാ​യി ഉ​യ​ർ​ന്നു. റോ​ബ​സ്റ്റ് 36ൽ​നി​ന്ന് 29 രൂ​പ​യാ​യി താ​ഴ്ന്നു. ഞാ​ലി​പ്പൂ​വ​ന് വി​ല​യി​ൽ മാ​റ്റ​മി​ല്ല. 85 രൂ​പ ത​ന്നെ​യാ​ണ്. പൂ​വ​ൻ​പ​ഴ​ത്തി​ന് 65ൽ​നി​ന്ന് 55 രൂ​പ, കാ​പ്സി​ക്കം 70ൽ​നി​ന്ന് 60 രൂ​പ എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞ​താ​ണ് ആ​ശ്വാ​സം.

പ​ഴ​ങ്ങ​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വ​ർ​ധ​ന ആ​പ്പി​ളി​നാ​ണ്. ന്യൂ​സി​ല​ൻ​ഡ് ഗാ​ല ആ​പ്പി​ളി​ന്‍റെ വി​ല കി​ലോ​യ്ക്ക് 270ൽ ​നി​ന്ന് 280 രൂ​പ​യാ​യി ഉ​യ​ർ​ന്നു. മു​ന്തി​രി 95ൽ​നി​ന്ന് 99 രൂ​പ​യാ​യി. ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല 73ൽ​നി​ന്ന് 140 രൂ​പ​യാ​യി ഉ​യ​ർ​ന്നു. മാ​ത​ളം 165ൽ​നി​ന്ന് 160 രൂ​പ​യാ​യി കു​റ​ഞ്ഞ​പ്പോ​ൾ കി​വി​യു​ടെ വി​ല 130ൽ​നി​ന്ന് 110 രൂ​പ​യാ​യി.

ഓ​ണ​മ​ടു​ക്കു​ന്പോ​ഴേ​ക്കും വി​ല ഇ​നി​യും കൂ​ടു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ഇ​ക്കു​റി പ​ച്ച​ക്ക​റി​വി​ല ഓ​ണ​ത്തി​ന് കൈ​പൊ​ള്ളി​ക്കു​മെ​ന്നാ​ണ് വി​ല​നി​ല​വാ​രം ന​ൽ​കു​ന്ന സൂ​ച​ന.

Tags : Vegetable prices NattuVishasham DistrictNews

Recent News

Corehub Up